ട്വെന്റി ട്വെന്റി വീണ്ടും നീളുന്നു

By Staff

Nayantara in Twenty20
തന്റെ ഭാഗ്യദിനമായ ജൂലൈ നാലിന് അമ്മയുടെ ബ്രഹ്മാണ്ഡ ചിത്രമായ ട്വെന്റി ട്വെന്റി റിലീസ് ചെയ്യാനാകുമെന്ന ദിലീപിന്റെ പ്രതീക്ഷ തകരുന്നു.

പുറത്തു വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഈ ചിത്രം ആഗസ്റ്റ് അവസാന വാരമേ തീയേറ്ററുകളിലെത്തു. ക്ലൈമാക്സും ഒരു പാട്ടും ഇനിയും ചിത്രീകരിച്ചിട്ടില്ല. ദിലീപിന്റെ ഏതാനും സീനുകളും ഷൂട്ട് ചെയ്യാനുണ്ട്.

ഇരുപത്തി അഞ്ചു ദിവസത്തിലേറെ ഷൂട്ടിംഗ് ഇനിയും ബാക്കിയുളളതായാണ് വിവരം. ക്ലൈമാക്സില്‍ സിനിമയിലെ താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ടത്രേ. അതിനാല്‍ എല്ലാവരുടെയും ഡേറ്റ് ഒത്തുകിട്ടാനുളള കാലതാമസാണ് ചിത്രം നീളുന്നതിന് പ്രധാന കാരണം.

അതിനിടെ ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്നത് പ്രിയദര്‍ശനായിരിക്കുമെന്നും കേള്‍ക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയെഴുതിയ ഉഷസില്‍ എന്ന ഗാനത്തിലും മലയാളത്തിലെ എല്ലാ നടീനടന്മാരും പങ്കെടുക്കുന്നുണ്ട്. ഗാന ചിത്രീകരണത്തിന്റെ തമ്പുരാനായ പ്രിയദര്‍ശനെക്കൂടി ഈ ചിത്രത്തില്‍ സഹകരിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന ആലോചന പിന്നീടാണ് നിര്‍മ്മാതാക്കളുടെ തലയിലുദിച്ചത്.

പ്രിയന്റെ സൗകര്യത്തിന് മറ്റു താരങ്ങളുടെ ഡേറ്റു കൂടി കിട്ടിയാലേ ഈ ഗാനത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയുളളൂ. ഈ ഗാനവും മലയാള സിനിമാ ചരിത്രത്തിലെ ഒരു മഹാസംഭവമാക്കി മാറ്റണമെന്ന ആഗ്രഹം അമ്മയ്ക്കും നിര്‍മ്മാതാവ് ദിലീപിനുമുണ്ട്.

സൂപ്പര്‍താര ചിത്രങ്ങളായ പരുന്ത്, മാടമ്പി, വന്ദേമാതരം, കമലിന്റെ യുവതാര ചിത്രം മിന്നാമിന്നിക്കൂട്ടം എന്നിവയും ജൂണ്‍ അവസാനവും ജൂലൈ ആദ്യവുമായി റിലീസ് ചെയ്യാനിരിക്കുകയാണ്.

ഇതും ട്വെന്റി ട്വെന്റി വൈകുന്നതിന് ഒരു കാരണമാണ്. ആഗസ്റ്റില്‍ ചിത്രം റീലീസ് ചെയ്യാനാകുമെന്നതും ഒരു മോഹം മാത്രമാണേ. റിലീസിംഗ് തീയതി വീണ്ടും നീണ്ടാലും അത്ഭുതം വേണ്ട.

ബന്ധപ്പെട്ടവാര്‍ത്തകള്‍












കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?



ട്വെന്റി ട്വെന്റി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X