മോഹന്‍ലാല്‍ ദിലീപിന്റെ ജ്യേഷ്ഠന്‍

By Staff

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നീ അഞ്ച് സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന ട്വന്റി ട്വന്റിയുടെ പ്രമേയമെന്തെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷയുണ്ട്. ട്വന്റി ട്വന്റി ക്രിക്കറ്റ് പോലെ ഹരം പകരുന്നതാവുമോ സിനിമയുടെ കഥയും?

അഞ്ച് സൂപ്പര്‍താരങ്ങളെ അണിനിരത്തുമ്പോള്‍ ഇവര്‍ക്ക് ഏതാണ്ട് തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളും നല്‍കണം. അത് സാധിച്ചെടുക്കുക എന്ന ശ്രമകരമായ ജോലിയാണ് തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസ്- ഉദയ് കൃഷ്ണയ്ക്കുള്ളത്.

ചിത്രത്തിന്റെ കഥ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കഥാപാത്രങ്ങളുടെ സ്വഭാവത്തെ കുറിച്ച് ചില സൂചനകളുണ്ട്. മമ്മൂട്ടി ഒരു അഭിഭാഷകനായാണ് വേഷമിടുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പ് അഭിഭാഷക ജോലി ചെയ്തിരുന്ന മമ്മൂട്ടി അഭിഭാഷകനായി പല സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അടിക്കുറിപ്പ്, ഒരു അഭിഭാഷകന്റെ കേസ് ‍ഡയറി തുടങ്ങിയ ചിത്രങ്ങളില്‍ അഭിഭാഷകനായി മമ്മൂട്ടി ശരിക്കും തിളങ്ങിയിട്ടുണ്ട്. അത്തരമൊരു തകര്‍പ്പന്‍ വേഷം തന്നെയായിരിക്കും ട്വന്റി ട്വന്റിയിലെന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

ദിലീപിന്റെ ജ്യേഷ്ഠ സഹോദരനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള മറ്റൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

ഡിസംബര്‍ ഏഴിനാണ് ട്വന്റി ട്വന്റിയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രീകരണ വേളയിലും ചിത്രത്തിന്റെ കഥയെയോ കഥാപാത്രങ്ങളെയോ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിടേണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. മാധ്യമങ്ങളെ വളരെ പരിമിതമായ രീതിയില്‍ മാത്രമേ ഷൂട്ടിംഗ് സെറ്റുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X