ട്വന്റി ട്വന്റി തുടങ്ങി
മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളും ആദ്യമായി ഒന്നിക്കുന്നുവെന്ന ചരിത്രം സൃഷ്ടിച്ചു കൊണ്ട് താരസംഘടനയായ അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ട്വന്റി ട്വന്റിയില്‍ മലയാളത്തിലെ 69 താരങ്ങളാണ് അണിനിരക്കുന്നത്. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ഒരു അഭിഭാഷകന്റെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലും ദിലീപും ജ്യേഷ്ഠാനുജന്‍മാരായി അഭിനയിക്കുന്നു. കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സിബി കെ. തോമസ്- ഉദയ് കൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ട്വന്റി ട്വന്റി തിയേറ്ററുകളിലെത്തും. അമ്മയ്ക്കു വേണ്ടി മഞ്ജുനാഥ് ഫിലിംസിന്റെ ബാനറില്‍ ദിലീപാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











