ട്വന്റി ട്വന്റിക്ക് ടെസ്റ്റിനേക്കാള്‍ ദൈര്‍ഘ്യം
മലയാളത്തിലെ മുന്‍നിരയില അഞ്ച് താരങ്ങളെയും ഒരുമിപ്പിച്ച് ഒരു സിനിമയൊരുക്കുന്ന അമ്മക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ തന്നെ ഏറെ കാത്തിരിക്കേണ്ടിവന്നു. ചിത്രീകരണം പകുതിയോളം കഴിഞ്ഞെങ്കിലും അത് പൂര്‍ത്തിയാക്കുക എന്നതും അമ്മയുടെ പദ്ധതികളനുസരിച്ച് നടക്കണമെന്നില്ല.
ഒന്നര വര്‍ഷം മുമ്പാണ് അമ്മയുടെ ചിത്രം അനൗണ്‍സ് ചെയ്യുന്നത്. പക്ഷേ ഷൂട്ടിംഗ് തുടങ്ങുന്നത് ഏറെ വൈകി. 2007ല്‍ റിലീസ് ചെയ്യാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. 2007 അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
ട്വന്റി ട്വന്റി എന്ന് പേരിട്ട ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആ ലക്ഷ്യത്തോടെ ചിത്രീകരണം ധ്രുതഗതിയില്‍ നടന്നുവരികയായിരുന്നു. സൂപ്പര്‍താരങ്ങളെല്ലാം അഭിനയിക്കുന്ന ഈ ചിത്രം പൂര്‍ത്തിയാക്കുക എന്നത് അമ്മക്ക് തലവേദനയായിരിക്കുകയാണ്.
മമ്മൂട്ടിയും സുരേഷ് ഗോപിയും അഭിനയിക്കുന്ന പല ഭാഗങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഷെഡ്യൂള്‍ ചിത്രീകരണം 22 ദിവസം നീണ്ടുനിന്നു. അടുത്ത ഷെഡ്യൂള്‍ ജനവരി 11ന് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. രണ്ടാം ഷെഡ്യൂളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
എന്നാല്‍ മോഹന്‍ലാലിന് എത്തിച്ചേരാന‍് കഴിയാത്തതിനാല്‍ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കാനായില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണത്രെ മോഹന്‍ലാല്‍. ട്വന്റി ട്വന്റിയില്‍ അഭിനയിക്കുന്നതിനേക്കാള്‍ സത്യന്‍ ചിത്രം പൂര്‍ത്തിയാക്കുന്നതിനാണ് മോഹന്‍ലാല്‍ മുന്‍ഗണന നല്‍കുന്നത്.
ഏപ്രിലിലാണ് സത്യന്‍-ലാല്‍ ചിത്രം റിലീസ് ചെയ്യുന്നത്. സത്യന്‍ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമേ മോഹന്‍ലാല്‍ ട്വന്റി ട്വന്റിയുടെ സെറ്റിലെത്താനിടയുള്ളൂ. അതിനു ശേഷം മറ്റ് പ്രമുഖതാരങ്ങളുടെ ഡേറ്റ് ഉറപ്പുവരുത്തുന്നതും അമ്മക്ക് തലവേദനായാകും. ട്വന്റി ട്വന്റിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയുമേറെ
കാത്തിരിക്കേണ്ടിവരുമെന്നതാണ് സ്ഥിതി. മാര്‍ച്ചിലോ ഏപ്രിലിലോ ട്വന്റി ട്വന്റി റിലീസ് ചെയ്യാനാവില്ല.


Click it and Unblock the Notifications