അമ്മയുടെ ട്വന്റി ട്വന്റി
താരസംഘടനയായ അമ്മ നിര്‍മിക്കുന്ന ചിത്രത്തിന് ട്വന്റി ട്വന്റി എന്ന് പേരിട്ടു. ക്രിക്കറ്റുമായി ചിത്രത്തിന് ബന്ധമൊന്നുമില്ലെങ്കിലും ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ജനപ്രിയത മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു പേര് സ്വീകരിച്ചിരിക്കുന്നത്.
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നിവര്‍ നായകന്‍മാരാകുന്ന ചിത്രത്തില്‍ അഞ്ച് നായികമാരുമുണ്ടാവും.
ചിത്രത്തിന് ക്രിക്കറ്റുമായി ബന്ധമൊന്നുമില്ലെങ്കിലും ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ എല്ലാ ആവേശവും കലര്‍ന്ന ചിത്രമായിരിക്കുമിതെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഉദയ് കൃഷ്ണ-സിബി കെ.തോമസാണ്. 2008 ഫിബ്രവരിയില്‍ ചിത്രം പൂര്‍ത്തിയാക്കും. 2008 മാര്‍ച്ച് 14നായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications