ട്വെന്റി ട്വെന്റി ഒക്ടോബര്‍ 24ന്
കാത്തിരിപ്പിന് അറുതി. അമ്മയ്ക്കു വേണ്ടി ദിലീപ് നിര്മ്മിക്കുന്ന താരനിബിഡ ചിത്രമായ ട്വെന്റി ട്വെന്റി വരുന്ന ഒക്ടോബര് 24ന് റിലീസ് ചെയ്യും.
118 തീയേറ്ററുകളിലാണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്. ദിലീപും ഭാവനയും പങ്കെടുക്കുന്ന ഒരു ഗാനരംഗം മൗറീഷ്യസില് ചിത്രീകരിക്കുന്നു. ഈ പാട്ട് ചിത്രീകരണം മാത്രമാണ് അവശേഷിക്കുന്നത്.
മറ്റ് ജോലികളെല്ലാം പൂര്ത്തിയായിട്ടുണ്ട്. ഡബ്ബിംഗും മറ്റും എറണാകുളത്തെ ലാല് സ്റ്റുഡിയോയില് പൂര്ത്തിയായി. രണ്ടു മണിക്കൂര് നാല്പത്തിയഞ്ച് മിനിട്ട് ദൈര്ഘ്യമാണ് ചിത്രത്തിന്. ഗംഭീര അഭിപ്രായമാണ് അണിയറ പ്രവര്ത്തകര് രേഖപ്പെടുത്തുന്നത്.
മലയാള സിനിമ കണ്ട ഏറ്റവും വലിയ മെഗാഹിറ്റാകും ട്വെന്റി ട്വെന്റിയെന്ന് പിന്നണിക്കാര് ഏകസ്വരത്തില് പ്രവചിക്കുന്നു. അത്രയ്ക്ക് ഗംഭീരമായിട്ടാണത്രേ ജോഷി ചിത്രം ഒരുക്കിയിരിക്കുന്നത്.
ഉദയ് കൃഷ്ണ, സിബി കെ തോമസിന്റേതാണ് തിരക്കഥ. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്ക്ക് സംഗീതം ബേണി ഇഗ്നേഷ്യസ്. പി സുകുമാറാണ് ഛായാഗ്രഹണം.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തെ വരവേല്ക്കാന് സിനിമാപ്രേമികള് തയ്യാറെടുത്തു കഴിഞ്ഞു. പലതലമുറകളുടെ അഭിനയ സംഗമം നടക്കുന്ന ട്വെന്റി ട്വെന്റി ഇന്ത്യന് സിനിമയ്ക്ക് അത്ഭുതമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബന്ധപ്പെട്ടവാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്സിന്റെ സൂപ്പര് ഗ്ലാമര്...? ![]()
![]()
![]()
ട്വെന്റി ട്വെന്റി ചിത്രങ്ങള്


Click it and Unblock the Notifications