അമ്മക്ക്‌ ആശ്വാസം; ട്വന്റി20 പൂര്‍ത്തിയായി

By Staff

താരസംഘടനയായ അമ്മയ്‌ക്കു വേണ്ടി ദിലീപ്‌ നിര്‍മ്മിയ്‌ക്കുന്ന 'ട്വന്റി 20' യുടെ ചിത്രീകരണം പൂര്‍ത്തിയായി. എറണാകുളത്തെ ഹൈക്കോടതി പരിസരത്ത്‌ അവസാന ദിവസത്തെ ഷൂട്ടിംഗില്‍ മമ്മൂട്ടിയും ലാലുമടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ട്‌ ആരംഭിച്ച ചിത്രം പലവിധ കാരണങ്ങള്‍ കൊണ്ടും നീണ്ടു പോകുകയായിരുന്നു. അമ്മയിലെ താരങ്ങള്‍ തമ്മിലുള്ള പടലപിണക്കവും ചിത്രം വൈകുന്നതിന്‌ കാരണമായി.

ചിത്രം വൈകുന്നത്‌ സംഘടനയ്‌ക്ക്‌ നാണക്കേടാകുമെന്ന്‌ മനസ്സിലാക്കിയ സംഘടനാ നേതൃത്വം എല്ലാ താരങ്ങള്‍ക്കും കര്‍ശനം നിര്‍ദ്ദേശം നല്‌കിയാണ്‌ ഷൂ്‌ട്ടിംഗ്‌ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വാര്‍ത്തയും വിവാദങ്ങളും സൃഷ്ടിച്ചു കൊണ്ടാണ്‌ ട്വന്റിയുടെ ഷൂട്ടിംഗ്‌ മുന്നേറിയിരുന്നത്‌.

മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ മുതല്‍ ചെറുകിട താരങ്ങള്‍ വരെ അണി നിരന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര അഭിനയിക്കാനെത്തിയതും മീരാ ജാസ്‌മിന്‍ അഭിനയിക്കാന്‍ തയാറാകാത്തതുമെല്ലാം വന്‍ വാര്‍ത്തകളായി മാറിയിരുന്നു.

ഇതിനിടെ റെക്കോര്‍ഡ്‌ സാറ്റലൈറ്റ്‌ തുക ചിത്രത്തിന്‌ ലഭിച്ചതും ചിത്രത്തിന്റെ കൂറ്റന്‍ ബഡ്‌ജറ്റുമെല്ലാം ട്വന്റി20യ്‌ക്ക്‌ മാധ്യമ ശ്രദ്ധ നേടിക്കൊടുത്തു.

സിനിമയുടെ ലാബ്‌ ജോലികള്‍ കൊച്ചിയിലെ ലാല്‍ മീഡിയയിലും തിരുവനന്തപുരത്തെ വിസ്‌മയയിലുമാണ്‌ നടക്കുന്നത്‌. മുതിര്‍ന്ന സംവിധായകന്‍ ജോഷി ഒരുക്കുന്ന ട്വന്റി20യുടെ റിലീസ്‌ തീയതി സംബന്ധിച്ച്‌ ഇതു വരെ അവസാന തീരുമാനം ആയിട്ടില്ല.

ബന്ധപ്പെട്ടവാര്‍ത്തകള്‍















കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?



ട്വെന്റി ട്വെന്റി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X