ചരിത്രമെഴുതാന്‍ ട്വന്റി20 എത്തുന്നു
ലോക സിനിമയില് തന്നെ പുതിയ ചരിത്രമെഴുതി ചേര്ത്തു കൊണ്ട് അമ്മയുടെ മള്ട്ടി സ്റ്റാര് ചിത്രം ട്വന്റി20 ബുധാനാഴ്ച തിയറ്ററുകളിലെത്തുന്നു. ഒരു സിനിമാ ഇന്ഡസ്ട്രിയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരത്താന് കഴിഞ്ഞുവെന്നതിലൂടെ ട്വന്റി20 ഇതിനോടകം രാജ്യാന്തര തലത്തില് തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഷൂട്ടിംഗിനും റിലീസിഗിംനുമിടയില് ഒട്ടേറെ പ്രശ്നങ്ങള് നേരിട്ട ചിത്രത്തിന് സെന്സര് ബോര്ഡിന്റെ യു സര്ട്ടിഫിക്കറ്റ് ലഭിച്ചത് ഏറെ ആശ്വാസം പകര്ന്നിട്ടുണ്ട്. തിരുവനന്തപുരത്തെ റീജിയണല് സെന്സര് കേന്ദ്രത്തില് വെച്ച് തിങ്കളാഴ്ചയായിരുന്നു ചിത്രം പ്രദര്ശിപ്പിച്ചത്.
നവംബര് 5 ബുധനാഴ്ച കേരളത്തിലെ 122 തിയറ്ററുകളില് ചിത്രം പ്രദര്ശനത്തിനെത്തുമ്പോള് മറ്റൊരു റെക്കാര്ഡ് കൂടി സിനിമ സ്വന്തമാക്കും. ഏറ്റവും കൂടുതല് തിയറ്ററുകളില് റിലീസ് ചെയ്ത ചിത്രമെന്ന മോഹന്ലാലിന്റെ കുരുക്ഷേത്രയുടെ റെക്കാര്ഡാണ് ട്വന്റി20യുടെ വരവോടെ പഴങ്കഥയാകുക. കുരുക്ഷേത്ര 120 കേന്ദ്രങ്ങളിലായിരുന്നു റിലീസ് ചെയ്തത്.
ബുധനാഴ്ച 9.32ന് രാവിലെ സംസ്ഥാനമൊട്ടുക്കുമുള്ള എല്ലാ തിയറ്ററുകളിലും ചിത്രത്തിന്റെ പ്രദര്ശനം ഒരേ സമയം ആരംഭിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
ചിത്രത്തെ കുറിച്ച് തകര്പ്പന് അഭിപ്രായമാണ് സെന്സര് ബോര്ഡംഗങ്ങള് പങ്കുവെച്ചിരിയ്ക്കുന്നത്.മമ്മൂട്ടിയ്ക്കും ലാലിനും ഒരു പോലെ പ്രധാന്യം നല്കി ഒരുക്കിയ ചിത്രത്തിലെ ഗാനരംഗങ്ങളുടെ ചിത്രീകരണവും കിടിലനാണെന്നാണ് റിപ്പോര്ട്ടുകള്.
ബന്ധപ്പെട്ടവാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്സിന്റെ സൂപ്പര് ഗ്ലാമര്...? ![]()
![]()
![]()
ട്വെന്റി ട്വെന്റി ചിത്രങ്ങള്


Click it and Unblock the Notifications