ഇനി മാറില്ല... ട്വന്റി20 നവംബര്‍ അഞ്ചിന്‌ തന്നെ!!

By Staff

മോളിവുഡ്‌ ആകാംക്ഷയോടെ കാത്തിരിയ്‌ക്കുന്ന അമ്മയുടെ മള്‍ട്ടി സ്‌റ്റാര്‍ ചിത്രം ട്വന്റി20യുടെ നവംബര്‍ അഞ്ചിന്‌ ബുധനാഴ്‌ച.

കഥയെഴുത്തില്‍ തുടങ്ങി ഷൂട്ടിംഗിലും അവസാനം റിലീസിംഗിലും ഒന്നിനു പിന്നാലെ ഒന്നൊന്നായി തടസ്സങ്ങള്‍ നേരിട്ട ഈ താര പ്രളയ ചിത്രത്തിന്റെ റിലീസ്‌ ഇനി മാറില്ലായെന്നാണ്‌ അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ്‌ നല്‌കുന്നത്‌.

ആക്ഷന്‍ സംവിധായകന്‍ ജോഷി ഒരുക്കുന്ന ട്വന്റി20യുടെ ലാബ്‌ ജോലികള്‍ ഏതാണ്ട്‌ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന്‌ തന്നെയാണ്‌ സൂചന. എല്ലാം പൂര്‍ത്തിയാക്കി നവംബര്‍ രണ്ടിന്‌ ചിത്രം സെന്‍സര്‍ ചെയ്യാന്‍ കഴിയുമെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും ഇതിനോടകം ചാനലുകളിലും ഇന്റര്‍നെറ്റിലും തരംഗമായി തീര്‍ന്നിട്ടുണ്ട്‌.

ഒട്ടാകെ 120 കേന്ദ്രങ്ങളില്‍ ട്വന്റി20 പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ പദ്ധതിയെങ്കിലും കേരളത്തില്‍ 70 തിയറ്ററുകളില്‍ മാത്രമേ പ്രദര്‍ശനം ഉണ്ടാകുകയുള്ളൂ.

വാരാന്ത്യങ്ങളിലെ മുഴുവന്‍ കളക്ഷനും വാരുകയെന്ന ലക്ഷ്യമിട്ടാണ്‌ ബുധനാഴ്‌ച ദിനത്തില്‍ ചിത്രത്തിന്റെ റിലീസ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

അടുത്തകാലത്തായി ആന്ധ്രയില്‍ ഇത്തരത്തില്‍ റിലീസ്‌ ചെയ്‌ത ചില ചിത്രങ്ങള്‍ തുടക്കത്തല്‍ തന്നെ വമ്പന്‍ കളക്ഷന്‍ വാരിയിരുന്നു. ആ രീതി ഇവിടെ കൊണ്ടു വരാനാണ്‌ ചിത്രത്തിന്റെ നിര്‍മാതാവായ ദിലീപിന്റെ പദ്ധതി.

സംസ്ഥാനത്തെ പ്രധാന റിലീസ്‌ കേന്ദ്രമായ എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും മൂന്ന്‌ വീതം തിയറ്ററുകളില്‍ ട്വന്റി20 റിലീസ്‌ ചെയ്യുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.

എറണാകുളത്ത്‌ സരിത, സവിത, സംഗീതഎന്നിവിടങ്ങളില്‍ ചിത്രം റിലീസ്‌ ചെയ്യും. കോഴിക്കോട്‌ അപ്‌സര കൈരളി, ശ്രീ എന്നീ തിയറ്ററുകളിലും തിരുവനന്തപുരത്ത്‌ ന്യൂ, ശ്രീകുമാര്‍, കൈരളി എന്നീ വമ്പന്‍ തിയറ്ററുകളിലുമാണ്‌ ട്വന്റി20 പ്രദര്‍ശനത്തിനെത്തുക. മൂന്ന്‌ ജില്ലകളില്‍ മാത്രം ഒരേ സമയം 9000ല്‍ പരം പ്രേക്ഷകര്‍ക്ക്‌ ഒരുമിച്ച്‌ ചിത്രം കാണാമെന്ന്‌ ചുരുക്കം.

മലയാള സിനിമാ ചരിത്രത്തില്‍ ഒരു വമ്പന്‍ തുടക്കത്തിന്‌ കോപ്പു കൂട്ടുന്ന ട്വന്റി20 ആദ്യ വാരത്തില്‍ തന്നെ മൂന്ന്‌ കോടിയോളം രൂപ വിതരണക്കാര്‍ക്ക്‌ നേടിക്കൊടുക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ബന്ധപ്പെട്ടവാര്‍ത്തകള്‍
















കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?



ട്വെന്റി ട്വെന്റി ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X