twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്ലീസ്, സസ്പെന്‍സ് പൊളിക്കരുത്....!!!

    By Staff
    |

    പരമ രഹസ്യമാണ് ട്വെന്റി ട്വെന്റിയുടെ കഥ. എന്താണ് കഥയെന്നും സസ്പെന്‍സെന്നുമൊക്കെ അറിയാന്‍ റിലീസ് തീയതി വരെ കാത്തിരുന്നേ തീരൂവെന്നാണ് നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമൊക്കെ പറയുന്നത്. ഒരു സിനിമാ പ്രസിദ്ധീകരണത്തിലും കഥയെക്കുറിച്ചുളള സൂചനകളുമില്ല.

    എന്നാല്‍ ട്വെന്റി ട്വെന്റിയുടെ കഥാരഹസ്യമാണെന്ന് അവകാശപ്പെട്ട് സൈബര്‍ ലോകത്ത് ഒരു ഇമെയില്‍ പ്രചരിക്കുന്നുണ്ട്. അതു പ്രകാരം അത്യന്തം സസ്പെന്‍സ് മുറ്റി നില്‍ക്കുന്ന കഥയാണ് ട്വെന്റി ട്വെന്റിയുടേത്..

    പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കൊലപാതകത്തെക്കുറിച്ചുളള അന്വേഷണമാണത്രേ ചിത്രത്തിന്റെ പ്രമേയം. കോളെജ് വിദ്യാര്‍ത്ഥികളാണ് പ്രിഥ്വിരാജും കുഞ്ചാക്കോ ബോബനും മണിക്കുട്ടനുമൊക്കെ അടങ്ങുന്ന നിര.

    കൊലപാതകിയായി സംശയിക്കപ്പെടുന്നതോ, ദേവപ്രതാപ വര്‍മ്മയെന്ന മലഞ്ചരക്കു വ്യാപാരിയെ. ഈ കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. സൂപ്പര്‍താരത്തെ കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍ സൂപ്പര്‍താര വക്കീല്‍ തന്നെ വേണം. ആ നിയോഗം അഡ്വ. രമേശ് നന്പ്യാരെന്ന മമ്മൂട്ടി കഥാപാത്രത്തിന്.

    കേസന്വേഷണത്തിന്റെ ചുമതല സുരേഷ് ഗോപിയുടെ ആന്റണി പുന്നക്കാടന്‍ ഐപിഎസിന്. (ഒരു കൊലക്കേസ് അന്വേഷിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥനോ എന്ന് ചോദിക്കാന്‍ വരട്ടെ. സിബിഐ തന്നെ അന്വേഷിച്ചിട്ടും അഭയക്കേസ് ഇപ്പോഴും പെരുവഴിയിലാണ്).

    ദേവപ്രതാപ വര്‍മ്മയുടെ അനുജന്‍ കാര്‍ത്തിക് വര്‍മ്മയാണ് ദിലീപ്. ജയറാമാണത്രേ കൊലപാതകത്തിന്റെ ദൃക്‍സാക്ഷി. ഒരു ഡോക്ടറുടെ വേഷത്തിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

    പ്രിഥ്വിരാജിനെ കൊല്ലുന്നതാരെന്നും ഇമെയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇനി കഥ ഇതെങ്ങാനുമാണെങ്കില്‍ ഞങ്ങളായിട്ട് ആ സസ്‍പെന്‍സ് പൊളിച്ചെന്നു വേണ്ട. ഇമെയില്‍ കിട്ടിയവര്‍ കൊലപാതകിയാരെന്ന രഹസ്യം വെളിപ്പെടുത്താതിരിക്കുക. പ്ലീസ്.. ഒരു ചിത്രം വിജയിച്ചോട്ടെ...

    ബന്ധപ്പെട്ടവാര്‍ത്തകള്‍














    കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?



    ട്വെന്റി ട്വെന്റി ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X