twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരക്ക്‌ വര്‍ദ്ധന: ട്വന്റി20ക്കെതിരെ ഫാന്‍സ്‌ അസോസിയേഷനുകള്‍

    By Staff
    |

    എരിതീയില്‍ നിന്നു വറചട്ടിയിലേക്കാണ്‌ ട്വന്റി20യുടെ റിലീസ്‌ നീങ്ങുന്നത്‌. ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ട്‌ വല്ല വിധേയനെയും ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയെങ്കിലും താരസംഘടനയായ അമ്മയക്കു വേണ്ടി ചിത്രമെടുത്ത ദിലീപിന്റെ തലവേദന തുടരുകയാണ്‌.

    റിലീസിംഗ്‌ സെന്ററുകളുടെ എണ്ണത്തെ ചൊല്ലിയാണ്‌ ആദ്യം ട്വന്റി20യുടെ ആദ്യം കുഴപ്പത്തില്‍ ചാടിയത്‌. ഇതിന്‍മേലുള്ള തര്‍ക്കങ്ങള്‍ തുടരവെയാണ്‌ പോസ്‌റ്ററില്‍ മമ്മൂട്ടിയെക്കാള്‍ പ്രധാന്യം കുറഞ്ഞ്‌ പോയെന്ന്‌ ചൂണ്ടിക്കാട്ടി ലാല്‍ ഫാന്‍സ്‌ ചിത്രത്തിനെതിരെ രംഗത്തെത്തുകയും ചെയ്‌തു.

    ഇപ്പോഴിതാ ചിത്രത്തിന്റെ ടിക്കറ്റ്‌ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ ചിത്രം ബഹിഷ്‌ക്കരണമെന്ന ആഹ്വാനവുമായി കൂടുതല്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ രംഗത്തെത്തുകയാണ്‌.

    മോഹന്‍ലാല്‍, പൃഥ്വിരാജ്‌, കലാഭവന്‍ മണി എന്നീ താരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനുകളാണ്‌ ബഹിഷ്‌ക്കരണത്തില്‍ പങ്കെടുക്കുന്നത്‌.

    ലാല്‍ ഫാന്‍സാണ്‌ ഇക്കാര്യത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയത്‌. പിന്നീട്‌ കലാഭവന്‍ മണി-പൃഥ്വിരാജ ഫാന്‍സ്‌ അസോസിയേഷനുകള്‍ ഇവരോടൊപ്പം ചേരുകയായിരുന്നു.

    ചിത്രത്തിന്റെ ആദ്യ മൂന്ന്‌ ദിവസത്തെ ടിക്കറ്റ്‌ നിരക്കിന്റെ 50 ശതമാനം വര്‍ദ്ധിപ്പിയ്‌ക്കണമെന്നാണ്‌ അമ്മ പ്രസിഡന്റ്‌ സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചിരുന്നത്‌.

    അവശകലാകാരന്‍മാരെ സഹായിക്കുന്നതിന്‌ വേണ്ടി നിര്‍മ്മിച്ച ചിത്രം മറ്റു ചിത്രങ്ങളെക്കാള്‍ മൂന്നിരട്ടി കൂടുതല്‍ തുക മുടക്കി നിര്‍മിച്ചതാണെന്ന്‌ അമ്മയുടെ വാദം അംഗീകരിച്ച നിരക്ക്‌ വര്‍ദ്ധനവിന്‌ സര്‍ക്കാര്‍ അനുമതി നല്‌കുകയായിരുന്നു.

    ബന്ധപ്പെട്ടവാര്‍ത്തകള്‍
















    കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?



    ട്വെന്റി ട്വെന്റി ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X