ട്വെന്റി ട്വെന്റിയെ ബഹിഷ്കരിക്കും
ആരാധകരും പ്രേക്ഷകരും ആറ്റു നോറ്റു കാത്തിരുന്ന ട്വെന്റി ട്വെന്റി ബഹിഷ്കരിക്കാനൊരുങ്ങുകയാണ് സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍. റിലീസിംഗ് കേന്ദ്രങ്ങളെച്ചൊല്ലിയുയര്‍ന്ന തര്‍ക്കം വീണ്ടും സജീവമാകുകയാണ്. ഒക്ടോബര്‍ 30 മുതല്‍ മലയാള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍.
മായാബസാര്‍, കുരുക്ഷേത്ര എന്നീ ചിത്രങ്ങളുടെ റിലീസിംഗ് സമയത്ത് തര്‍ക്കം രൂക്ഷമാവുകയും സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
റിലീസിംഗ് കേന്ദ്രങ്ങള്‍ 70 കേന്ദ്രങ്ങളായി നിജപ്പെടുത്തിയതിനെതിരെയാണ് സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രതിഷേധിക്കുന്നത്. നാല്‍പതോളം കേന്ദ്രങ്ങളില്‍ മാത്രമേ റിലീസിംഗ് അനുവദിക്കൂവെന്ന നിലപാടിലായിരുന്നു അവര്‍.
തീയേറ്ററുകളില്‍ നിന്ന് മുന്‍കൂര്‍ പണം സ്വീകരിക്കാത്ത ചിത്രങ്ങള്‍ക്ക് എത്ര തീയേറ്ററുകളില്‍ വേണമെങ്കിലും റിലീസ് ചെയ്യാമെന്നായിരുന്നു ഒത്തുതീര്‍പ്പ് ധാരണ. പരമാവധി തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നതു കാരണം ലക്ഷങ്ങള്‍ മുടക്കി തീയേറ്ററുകള്‍ നവീകരിച്ചവര്‍ക്ക് വന്‍നഷ്ടമുണ്ടാകുന്നുവെന്നാണ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നത്.
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും തമ്മില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങളാണ് സിനിമാ രംഗത്ത് വീണ്ടും ബഹിഷ്കരണം പോലുളള നടപടികളിലേയ്ക്ക് എത്തുന്നത്. എല്ലാ സൂപ്പര്‍താരങ്ങളുടെയും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്വെന്റി ട്വെന്റി പോലുളള ചിത്രങ്ങളുടെ ബഹിഷ്കരണ തീരുമാനത്തോട് ഫാന്‍സ് അസോസിയേഷനുകള്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാണ് അടുത്ത സംഘര്‍ഷത്തിന് സാധ്യത തെളിയുന്നത്.
ബന്ധപ്പെട്ടവാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...? ![]()
![]()
![]()
ട്വെന്റി ട്വെന്റി ചിത്രങ്ങള്‍


Click it and Unblock the Notifications