ട്വന്റ്‌20 തകര്‍ക്കുന്നു, ആലപ്പുഴയില്‍ ഫാന്‍സിന്റെ തമ്മിലടി

By Staff

കൊച്ചി: അമ്മയുടെ താരനിബിഢ ചിത്രം ട്വന്റി20 ആദ്യദിവസം 108 കേന്ദ്രങ്ങളില്‍ നിന്നായി രണ്ടുകോടി 60ലക്ഷം രൂപ കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്‌.

കൊച്ചിയില്‍ മൂന്നു തിയേറ്ററുകളില്‍ ആദ്യദിവസത്തെ നാലു പ്രദര്‍ശനവും ഹൗസ്‌ഫുള്‍ ആയിരുന്നു. വിവാദവും പ്രശ്‌നവും റിലീസിങ്‌ സംബന്ധിച്ച അനിശ്ചിതത്വവും എല്ലാ കൂടി ട്വന്റി20യെ പ്രശ്‌നത്തിലാക്കുമോയെന്ന്‌ ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും ആവേശത്തോടെയാണ്‌ ചിത്രം സ്വീകരിക്കപ്പെട്ടതെന്ന്‌ ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ ദിലീപ്‌ പറഞ്ഞു.

ദിവസവും ഒന്‍പത്‌ പ്രദര്‍ശനങ്ങളാണ്‌ തിയേറ്ററുകളില്‍ ഒരുക്കിയിട്ടുള്ളത്‌. തിരുവനന്തപുരത്ത്‌ ആദ്യം തണുത്തപ്രതികരണമായിരുന്നുവെങ്കിലും പിന്നീട്‌ കൂടുതല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തി. കോഴിക്കോട്ട്‌ ടിക്കറ്റ്‌ ലഭിക്കാതെ ഒട്ടേറെ ആരാധകര്‍ തിരിച്ചുപോയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. തൃശൂരിലും സ്ഥിതി ഏറെക്കുറെ സമാനമായിരുന്നു.

ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ മോഹന്‍ലാല്‍ ആരാധകര്‍ ആദ്യ ഷോകളില്‍ നിന്നും വിട്ടുനിന്നിരുന്നു. ആലപ്പുഴയില്‍ രണ്ട്‌ തിയേറ്ററുകളിലാണ്‌ ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌.

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയതോടെ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ തമ്മില്‍ത്തല്ലാനും തുടങ്ങി. തിയേറ്ററുകളില്‍ സ്ഥാപിച്ച ചിത്രത്തിന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡുകളെച്ചൊല്ലിയാണ്‌ പ്രശ്‌നമുണ്ടായത്‌. വാക്കേറ്റത്തില്‍ തുടങ്ങിയ പ്രശ്‌നം അവസാനം കയ്യാങ്കളിയോളം എത്തി. പലയിടങ്ങിലും വലിയ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഇരുവിഭാഗക്കാരും വലിച്ചുകീറിയിട്ടുണ്ട്‌.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X