ട്വന്റി20 കളി തുടങ്ങി..
പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി കേരളത്തിലെ 110 ഓളം കേന്ദ്രങ്ങളില്‍ ആവേശമുയര്‍ത്തി ട്വന്റി20 പ്രദര്‍ശനം ആരംഭിച്ചു. നേരത്തെ 122 കേന്ദ്രങ്ങളിലാണ് റിലീസിംഗിന് തീരുമാനിച്ചിരുന്നതെങ്കിലും ചില ബി ക്ലാസ് തിയറ്ററുടമകള്‍ ചിത്രം പ്രദര്‍ശിപ്പിയ്‌ക്കാന്‍ വിസമ്മതിയ്‌ക്കുകയായിരുന്നു.
ഇമെയിലുകളിലൂടെയും എസ്‌എംഎസുകളിലൂടെയും ചിത്രത്തിന്റെ ക്ലൈമാക്‌സിനെ പറ്റി പ്രചരിച്ച സന്ദേശങ്ങള്‍ എല്ലാം പൊളിയാണെന്ന് തെളിയിച്ചു കൊണ്ടാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുള്ളത്.
ഒരു 'തട്ടുപൊളിപ്പന്‍ ആക്ഷന്‍ എന്‍ര്‍ടെയ്‌നര്‍' എന്ന നിലയില്‍ ട്വന്റി20 വിജത്തിലെത്തുമെന്ന് തന്നെയാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള ആദ്യ സൂചനകള്‍.
പോസ്‌റ്ററിന്റെ പേരില്‍ ചിത്രത്തിനെതിരെ നിസഹകരണം പ്രഖ്യാപിച്ച ലാല്‍ ഫാന്‍സുകാര്‍ക്ക് ഇനി മനം മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മമ്മൂട്ടിയ്‌ക്ക് പ്രാധാന്യം നല്‌കിയാണ് ചിത്രം നിര്‍മിച്ചതെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നത്.
ഇരുതാരങ്ങള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‌കിയാണ് ട്വന്റി20 ഒരുക്കിയിരിയ്‌ക്കുന്നത്. ആദ്യ പകുതിയില്‍ മമ്മൂട്ടിയ്‌ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന് തോന്നിപ്പിയ്‌ക്കുമെങ്കിലും ഇടവേളയ്‌ക്ക് ശേഷം ലാല്‍ കസറുന്നുണ്ട്.
അമ്മയ്‌ക്കു വേണ്ടി ചിത്രം നിര്‍മ്മിച്ച ദിലീപ് കുറച്ച് നേരം മാത്രമേ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. യുവതാരങ്ങളായ പൃഥിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയവരെല്ലാം ഒരൊറ്റ ഗാനരംഗത്തില്‍ മാത്രമാണുള്ളത്.
ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ലാല്‍ ഫാന്‍സ് മാറി നില്‌ക്കുന്നുണ്ടെങ്കിലും മമ്മൂട്ടി ആരാധകര്‍ ഹര്‍ഷാരവങ്ങളോടെ തിയറ്ററുകള്‍ കയ്യടക്കിയിട്ടുണ്ട്.
ഇതിനിടെ ട്വന്റി20യുടെ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള നീക്കം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിട്ടുണ്ട്.
ചിത്രത്തിന്റെ ഭീമമായ ചെലവ് പരിഗണിച്ച് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിയ്ക്കണമെന്ന നിര്‍മാതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനവിന് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നത്. ഇതിനെതിരെ വിവിധ ഫാന്‍സ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ബന്ധപ്പെട്ടവാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...? ![]()
![]()
![]()
ട്വെന്റി ട്വെന്റി ചിത്രങ്ങള്‍


Click it and Unblock the Notifications