»   » തന്റെ മാസ് ഡയലോഗില്‍ പുലിവാല് പിടിച്ച് അല്ലു അര്‍ജുന്‍: ട്വിറ്ററില്‍ ട്രോളിക്കൊന്ന് ആരാധകര്‍

തന്റെ മാസ് ഡയലോഗില്‍ പുലിവാല് പിടിച്ച് അല്ലു അര്‍ജുന്‍: ട്വിറ്ററില്‍ ട്രോളിക്കൊന്ന് ആരാധകര്‍

Written By:
Subscribe to Filmibeat Malayalam
അല്ലു അർജുനെ ട്രോളികൊന്ന് ആരാധകർ | filmibeat Malayalam

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അല്ലു അര്‍ജുന്‍. സുകുമാര്‍ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രത്തിന്റെ വിജയമാണ് പ്രേക്ഷകര്‍ക്ക് അല്ലുവിനോടുളള ഇഷ്ടം കൂടുവാന്‍ കാരണമായത്. ഒരു പ്രണയചിത്രമായി പുറത്തിറങ്ങിയ ആര്യ അല്ലുവിന്റെ ഡാന്‍സും അനായാസ അഭിനയവും കൊണ്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത് .ആര്യയ്ക്ക് ശേഷം വന്ന ബണ്ണി,ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

Dulquer: പ്രേക്ഷകർ കാത്തിരുന്ന സോളോയിലെ ആ ഗാനം വന്നെത്തി!! സീതാ കല്യാണം... വീഡിയോ കാണാം

തെലുങ്കിലെന്ന പോലെ മലയാളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. ബദരീനാഥ്, റോമിയോ ആന്‍ഡ് ജൂലിയറ്റ്,ഗജപോക്കിരി തുടങ്ങിയ ചിത്രങ്ങളും അല്ലുവിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. അല്ലുവിന്റെതായി അടുത്തിടെ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം ബോയപതി ശ്രീനു സംവിധാനം ചെയ്ത യോദ്ധാവ് ആയിരുന്നു.


allu arjun

രാകുല്‍ പ്രീത് സിംഗ് നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്ന ചിത്രമായിരുന്നു. അല്ലുവിന്റെ മികച്ചൊരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളിലൊന്നായിരുന്നു യോദ്ധാവ്. ഈ ചിത്രത്തിനു ശേഷമെത്തിയ ഡിജെ എന്ന സിനിമയും തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. അല്ലു നായകനാവുന്ന പുതിയ ചിത്രമാണ് നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ.


allu arjun

ചിത്രത്തില്‍ ആര്‍മി ഓഫീസറായാണ് അല്ലു എത്തുന്നത്. മലയാളി താരം അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പോസ്റ്ററുകളും ടീസറുകളും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടീസറില്‍ അല്ലു പറഞ്ഞ ഒരു മാസ് ഡയലോഗ് താരത്തിനു തന്നെ വിനയായിരിക്കുകയാണ്. 'സൗത്ത് ഇന്ത്യ നോര്‍ത്ത് ഇന്ത്യ ഈസ്റ്റ്,വെസ്റ്റ് എന്നിങ്ങനെ നിരവധി ഇന്ത്യയില്ല,ആകെ ഒരു ഇന്ത്യ മാത്രമേയുളളുവെന്നാണ് അല്ലു ടീസറില്‍ പറഞ്ഞത്.


allu arjun

എന്നാല്‍ താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സൗത്ത് ഇന്ത്യന്‍ ആക്ടര്‍ എന്ന് കൊടുത്തത് ട്രോള്‍ ആക്രമണം വരാന്‍ കാരണമായി. അപൂര്‍വ്വമായാണ് ഇത്തരത്തില്‍ അല്ലുവിന് തന്റെയൊരു പഞ്ച് ഡയലോഗിന് ട്രോളുകള്‍ വരാറുളളത്. സൗത്ത് ഇന്ത്യന്‍ ആക്ടര്‍ എന്നത് ഇന്ത്യന്‍ ആക്ടര്‍ എന്നാക്കി മാറ്റിയാല്‍ നല്ലതായിരിക്കുമെന്നും ടീസറിനെക്കാള്‍ വലിയ ഇംപാക്റ്റാണ് നിങ്ങളുടെ ട്വിറ്റര്‍ പേജില്‍ കണ്ടതെന്നുമാണ് കമന്റുകള്‍ വന്നത്.Mammootty: ബോക്‌സോഫീസിലെങ്ങും 'പരോള്‍' തരംഗം, ആദ്യദിന കലക്ഷനിലെ റെക്കോര്‍ഡ് മമ്മൂട്ടി പൊളിച്ചടുക്കി!


മോഹന്‍ലാലിനെ കണ്ട് പഠിക്കാന്‍ പറയാറുണ്ട്, 'മോഹന്‍ലാല്‍' ഒാഡിയോ ലോഞ്ച് വീഡിയോ വൈറല്‍, കാണൂ!


English summary
twitter is trolling allu arjun

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X