ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

By Aswini

ടു കണ്‍ട്രീസ് എന്ന് കേട്ടപ്പോള്‍ രണ്ട് രാജ്യങ്ങളെ കുറിച്ചുള്ള കഥയാവും ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചുകാണും. എന്നാല്‍ ആ കണ്‍ട്രികള്‍ മംമ്ത മോഹന്‍ദാസും ദിലീപുമാണെന്ന് ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ വ്യക്തമായി.

മംമ്ത മോഹന്‍ദാസിനെയും ദിലീപിനെയും താരജോഡികളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഒരു മിനിട്ട് മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രസകരമായ ടീസര്‍ കാണൂ...

റാഫിയും ഷാഫിയും

ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

സഹോദരന്‍ റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു കണ്‍ട്രീസ്

ഷാഫിയും ദിലീപും

ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

കല്യാണ രാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിയും ദിലീപും വീണ്ടും ഒന്നിയ്ക്കുകയാണ് ടു കണ്‍ട്രീസ് എന്ന ചിത്രത്തിലൂടെ. മറ്റ് രണ്ട് ചിത്രങ്ങള്‍ പോലെ ഇതിലും ഹാസ്യത്തിന് ഒട്ടും പഞ്ഞമില്ലെന്ന് ടീസര്‍ തെളിയിക്കുന്നു

ദിലീപും മംമ്തയും

ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

മൈ ബോസ് എന്ന ജീത്തു ജോസഫ് ചിത്രത്തിന് വേണ്ടിയാണ് ദിലീപും മംമ്തയും നേരത്തെ ഒന്നിച്ചത്. ആ ചിത്രത്തിലെന്ന പോലെ ഈ ചിത്രത്തിലും രണ്ടുപേരും നേര്‍ക്കു നേര്‍ കണ്ടാല്‍ കണ്‍ട്രികളാണ്.

ടു കണ്‍ട്രീസ് എന്ന പേര്

ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

ടു കണ്‍ട്രീസ് എന്ന് ഉദ്ദേശിച്ചത് രണ്ട് രാജ്യങ്ങളെയല്ല, മറിച്ച് രണ്ട് കച്ചറകള്‍ എന്ന അര്‍ത്ഥത്തിലാണെന്ന് തോന്നുന്നു. നേരത്തെ കാനേഡിയന്‍ താറാവ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരുന്നത്. പേരില്‍ പറയുന്ന രണ്ട് രാജ്യങ്ങള്‍ ഇന്ത്യയും കാനഡയുമാണെന്ന് ടീസര്‍ പറയുന്നു.

മറ്റ് താരങ്ങള്‍

ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

കലാഭവന്‍ ഷാജോണും അജു വര്‍ഗീസും സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ ഹാസ്യത്തിന്റെ മാറ്റുകൂട്ടാന്‍ എത്തുന്നു. ഇവരെ കൂടാതെ ലെന, മുകേഷ്, സിദ്ദിഖ്, ഇഷ തൽവാർ, തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

നിര്‍മാണം

ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

എം രഞ്ജിത്തിന്റെ രാജപുത്ര ഫിലിംസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. എല്‍സമ്മ എന്ന ആണ്‍ കുട്ടി, മേക്കപ്പ് മാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ബാനറില്‍ നിന്ന് മറ്റൊരു ചിത്രം കൂടെ.

 റിലീസ്

ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചിത്രം റിലീസിനെത്തും. ആഘോഷ ചിത്രങ്ങളെന്നും ദിലീപിനെ രക്ഷിച്ചിട്ടുണ്ട്. ആ പ്രതീക്ഷയാണ് ടു കണ്‍ട്രീസിലും പ്രേക്ഷകര്‍ക്ക്.

ദിലീപും മംമ്തയുമാണോ ആ കണ്‍ട്രികള്‍; രസകരമായ ടീസര്‍ കാണൂ

ഒരു മിനിട്ട് മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രസകരമായ ടീസര്‍ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X