ദിലീപ് ഇനി തലസ്ഥാനത്തുണ്ടാകും
ക്രിസ്തുമസിന് ദിലീപ് ചിത്രമില്ലെന്ന് പറഞ്ഞപ്പോള്‍ ആരാധകരില്‍ ചെറുതായി നിരാശകളുണ്ടായിരുന്നു. എന്നാല്‍ ന്യൂ ഇയര്‍ ദിലീപ് ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു. 'ഇവന്‍ മര്യാദ രാമനൊ'പ്പമാണ് ദിലീപിന്റെ ഈ വര്‍ഷത്തെ ന്യൂ ഇയര്‍.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മര്യാദ രാമന്റെ ചിത്രീകരണം കഴിഞ്ഞതോടെ ദിലീപ് തന്റെ അടുത്ത പ്രൊജക്ടിലേക്ക് കടന്നു. തിരക്കുകളോടെ തിരക്ക്. ഇനി ചെയ്യാനിരിക്കുന്ന രണ്ട് ചിത്രങ്ങളുടെയും പ്രധാന ലൊക്കേഷനും തിരുവനന്തപുരമാണ്.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചന്ദ്രേട്ടന്‍ എവിടയാ' എന്ന ചിത്രമാണ് ആദ്യത്തേത്. 'നിദ്ര' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യന്ന ചിത്രത്തില്‍ അനുശ്രീയും തെന്നിന്ത്യന്‍ താരം വേദികയുമാണ് നായികമാര്‍.
ഈ ചിത്രത്തിനൊപ്പം ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിലും ദിലീപ് നായകനാകും. 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും തലസ്ഥാന നഗരി തന്നെ. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി അവസാനം അരാഭിയ്ക്കും


Click it and Unblock the Notifications











