»   » മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാത്ത രണ്ട് പ്രമുഖ നായികമാര്‍, ഇനി ഒരിക്കലും അഭിനയിക്കില്ല!!

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാത്ത രണ്ട് പ്രമുഖ നായികമാര്‍, ഇനി ഒരിക്കലും അഭിനയിക്കില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാരുണ്ടോ. അതും മലയാളത്തില്‍? തീര്‍ച്ചയായും ഉണ്ട്, മലയാളത്തിലെ രണ്ട് മുന്‍ നിര നായികമാര്‍ ഒരു ചിത്രത്തില്‍ പോലും മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചിട്ടില്ല.

മീനയുടെ ആ വീഡിയോ ലീക്കായതിനെ കുറിച്ച് ജിബു ജേക്കബ് പറയുന്നു, വളരെ ഗൗരവമാണിത്

ആരൊക്കെയാണ് ആ നടിമാര്‍ എന്നതാണ് പ്രേക്ഷകരില്‍ ഏറ്റവും കൗതുകകരമായ കാര്യം. ഇനിയൊരിക്കലും ഈ നായികമാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള സാധ്യതയുമില്ല. ആരൊക്കെയാണ് എന്നറിയണ്ടേ...

മഞ്ജു വാര്യര്‍

അതിലൊരു പ്രമുഖ നടിയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നടന്മാര്‍ക്കൊപ്പമൊക്കെ ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച മഞ്ജു ഒരു ചിത്രത്തില്‍ പോലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടില്ല. അപ്പോഴേക്കും മഞ്ജുവിന്റെ വിവാഹവും കഴിഞ്ഞു.

ഇനി അഭിനയിക്കില്ല

ഇപ്പോള്‍ മഞ്ജു അഭിനയത്തിലേക്ക് മടങ്ങിയെത്തി. മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയും ചെയ്തു. എന്നാല്‍ ഇനിയും മമ്മൂട്ടിയ്‌ക്കൊപ്പം മഞ്ജു അഭിനയിക്കാനുള്ള സാധ്യതയില്ല. മഞ്ജുവിനൊപ്പം താന്‍ അഭിനയിക്കില്ല എന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. ദിലീപിനോട് നല്ല അടുപ്പമാണെന്നും, അതിനാല്‍ മഞ്ജുവിനൊപ്പം തനിക്ക് അഭിനയിക്കാന്‍ കഴിയില്ല എന്നുമാണ് മെഗാസ്റ്റാര്‍ പറഞ്ഞത്.

സംയുക്ത വര്‍മ്മ

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാത്ത മറ്റൊരു പ്രമുഖ നടിയാണ് സംയുക്ത വര്‍മ്മ. വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത വര്‍മയും മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. അതിനിടയില്‍ ജയറാം, സുരേഷ് ഗോപി, ദിലീപ്, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ നല്ല കുറേ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ മമ്മൂട്ടിയ്‌ക്കൊപ്പം മാത്രം ഒരു സിനിമ ഉണ്ടായില്ല

ഇനിയുണ്ടാവില്ല

സംയുക്ത ഇനി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള സാധ്യതയുമില്ല. അഭിനയത്തോട് പൂര്‍ണമായും ടാറ്റ ബൈ ബൈ പറഞ്ഞിരിയ്ക്കുകയാണ് സംയുക്ത. തന്റെ ചിത്രത്തില്‍, തന്റെ നായികയായി ഭര്‍ത്താവ് ബിജു മേനോന്‍ വിളിച്ചിട്ട് പോലും സംയുക്ത വന്ന് അഭിനയിച്ചിട്ടില്ല.

മമ്മൂക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Two famous malayalam actress who never work with Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam