twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്‌റെ ഇരട്ടത്തല ചിത്രം ഫോട്ടോഷോപ്പല്ല, രഹസ്യം വെളിപ്പെടുത്തി സന്തോഷ് ശിവന്‍

    By Midhun Raj
    |

    സിനിമാ പ്രേമികളുടെ ഇഷ്ട ഛായാഗ്രാഹകരില്‍ ഒരാളാണ് സന്തോഷ് ശിവന്‍. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം തിളങ്ങിയിരുന്നു അദ്ദേഹം. ഛായാഹ്രഹണത്തിന് പുറമെ സംവിധായകനായും സന്തോഷ് ശിവന്‍ തുടക്കം കുറിച്ചു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നിരവധി സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ആളാണ് സന്തോഷ് ശിവന്‍. അനന്തഭദ്രം എന്ന ചിത്രമായിരുന്നു മലയാളത്തില്‍ ആദ്യമായി സന്തോഷ് ശിവന്‍ സംവിധാനം ചെയ്തത്.

    ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    പിന്നാലെ ഉറുമി എന്ന സംവിധാന സംരംഭവും അദ്ദേഹത്തിന്‌റെതായി പുറത്തിറങ്ങി. അതേസമയം മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നതും സന്തോഷ് ശിവന്‍ തന്നെയാണ്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.

    മാര്‍ച്ച് അവസാന വാരത്തില്‍

    മാര്‍ച്ച് അവസാന വാരത്തില്‍ ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബറോസ് ഒരു പീരിഡ് ചിത്രമായിരിക്കുമെന്ന് മുന്‍പ് മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു. ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിഭാഗം പേരും വിദേശത്തുനിന്നുളളവരായിരിക്കും. നിലവില്‍ ബറോസിന്‌റെ ജോലികളുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മോഹന്‍ലാലും സന്തോഷ് ശിവനുമുളളത്.

    അതേസമയം ബറോസിന്‌റെ

    അതേസമയം ബറോസിന്‌റെ സെറ്റില്‍ നിന്നും മോഹന്‍ലാലിന്‌റെതായി സന്തോഷ് ശിവന്‍ പങ്കുവെച്ച ഒരു ചിത്രം ട്രെന്‍ഡിംഗായി മാറിയിരുന്നു. ഇരുതലയുമായി നില്‍ക്കുന്ന ലാലേട്ടന്റെ ചിത്രമായിരുന്നു അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ ആരാധകരെല്ലാം ഇത് ഫോട്ടോഷോപ്പാണെന്ന് കരുതി. എന്നാല്‍ സംഭവം അതല്ലെന്ന് വ്യക്തമാക്കി സന്തോഷ് ശിവന്‍ തന്നെ പിന്നാലെ എത്തി.

    ഇത് ഫോട്ടോഷോപ്പല്ല, ഐഫോണ്‍ 12 പ്രോയിലെ

    ഇത് ഫോട്ടോഷോപ്പല്ല, ഐഫോണ്‍ 12 പ്രോയിലെ പനോരമ മോഡ് ഉപയോഗിച്ചാണ് മോഹന്‍ലാലിന്‌റെ ഫോട്ടോ എടുത്തിരിക്കുന്നതെന്ന് സന്തോഷ് ശിവന്‍ കുറിച്ചു.
    അതേസമയം അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ തന്നെ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ബറോസ്. ലാലേട്ടനൊപ്പം മലയാളത്തിലെ രണ്ട് യുവതാരങ്ങളുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതേകുറിച്ചുളള സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.

    Recommended Video

    ദൃശ്യം 3 ക്ക് വേണ്ടി കട്ട വെയ്റ്റിങുമായി ഒരു ഫാൻ റിവ്യൂ | FilmiBeat Malayalam
    അതേസമയം ആറാട്ട് എന്ന ചിത്രത്തിന്‌റെ

    അതേസമയം ആറാട്ട് എന്ന ചിത്രത്തിന്‌റെ ഷൂട്ടിംഗ് തീര്‍ത്താണ് മോഹന്‍ലാല്‍ ഇപ്പോള്‍ ബറോസിലേക്ക് കടക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥയെഴുതിയത്. ബറോസിനും ആറാട്ടിനും പുറമെ ലൂസിഫര്‍ രണ്ടാം ഭാഗത്തിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫര്‍ വമ്പന്‍ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന്‌റെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. നിലവില്‍ എമ്പുരാന്റെ എഴുത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുരളി ഗോപിയും പൃഥ്വിരാജും അറിയിച്ചിരുന്നു. മോഹന്‍ലാലിന്‌റെയും പൃഥ്വിരാജിന്‌റെയും നിലവിലെ തിരക്കുകള്‍ കഴിഞ്ഞ ശേഷമായിരുന്നു ലൂസിഫര്‍ രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ ആരംഭിക്കുക.

    Read more about: mohanlal
    English summary
    Two-headed Mohanlal Picture Goes Viral In Social Media, Director Santhosh Sivan Revealed The Fact
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X