ലൈംഗികബന്ധത്തിന് താൽപര്യമുണ്ടോ!!30000 മുതൽ 3 ലക്ഷം വരെ നേടാം,നടിമാരെ നോട്ടമിട്ട് സെക്സ് റാക്കറ്റ്
തമിഴ് സീരിയൽ താരം ജയലക്ഷ്മിയാണ് പരാതി നൽകിയിരിക്കുന്നത്
സിനിമ സീരിയൽ മേഖലയിലെ നടിമാരെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റുകൾ. വിഷയത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ് സീരിയിൽ താരം രംഗത്തെത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു കൊണ്ടുള്ള അഞ്ജാത സന്ദേശങ്ങൾ നടിയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ പോലീസിനു പരാതി നൽകിയിട്ടുണ്ട്.

തമിഴ് സീരിയൽ താരം ജയലക്ഷ്മിയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ. കഴിഞ്ഞ മാസം മുതലാണ് ( ജൂൺ) ഇത്തരത്തിലുളള സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയത്. ആദ്യം സമൂഹിക മാധ്യമങ്ങളിൽ കൂടിയാണ് സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. ഇത് മൈന്റ് ചെയ്യാതായതോടെ ഫോണിലേയ്ക്ക് മെസേജുകൾ വരാൻ തുടങ്ങി. ഡേറ്റിങ് ആന്റ് റിലേഷൻഷിപ്പ് സർവീസ് എന്ന് മെസേജിൽ എഴുതിയിരുന്നു. ഇത് വളരെ സുരക്ഷിതമാണെന്നും വിഐപിയ്ക്കും ബിസിനസുകാർക്കു വേണ്ടി മാത്രം നൽകി വരുന്നതാണെന്നും മെസേജിൽ പറയുന്നുണ്ട്. 30000 രൂപ മുതൽ 3 ലക്ഷം വരെ ഒരു ദിവസം കൊണ്ട് സമ്പാദിക്കാൻ കഴിയുമെന്ന് സന്ദേശത്തിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ അടുത്ത നമ്പറിൽ നിന്ന് ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരാൻ തുടങ്ങി. ഇതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും നടി പറയുന്നു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവർ സെക്സ് റാക്കറ്റിന്റെ കണ്ണികളാണെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നുണ്ട്. സ്വാഭാവിക വേഷത്തിൽ അഭിനയിക്കുന്ന നടിമാരെ ഉയർന്ന തുക വാഗ്ദാനം ചെയ്ത് ഈ റാക്കറ്റിലേയ്ക്ക് അടിപ്പിക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടർന്നു വരുകയാണ്.


Click it and Unblock the Notifications