ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന് രണ്ട് നായികമാര്‍, പക്ഷെ നവംബര്‍ വരെ കാത്തിരിക്കണം!

Recommended Video

ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന് രണ്ട് നായികമാര്‍ | filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ മടങ്ങി എത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. തെലുങ്കിലും തമിഴിലും ഹിന്ദയിലും ഒരു പിടി ചിത്രങ്ങളുമായി നിറഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രം കൂടെയാണിത്. ജൂലൈ മൂന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. പഴയ നായിക നന്ദിനി ചിത്രത്തില്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആ വാര്‍ത്ത തള്ളിയിരുന്നു. അരവിന്ദന്റെ അതിഥികളിലെ നായിക നിഖില വിമലും തീവണ്ടി ഫെയിം സംയുക്ത മേനോനുമാണ് ചിത്രത്തിലെ നായികമാര്‍.

dulqar


തങ്ങളുടെ പുതിയ ചിത്രങ്ങളുടെ ചിത്രീകരണവും റിലീസുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങളും തിരക്കിലായതിനാല്‍ നവംബറില്‍ ആരംഭിക്കുന്ന രണ്ടാം ഷെഡ്യൂളിലായിരിക്കും ഇരുവരും ചിത്രത്തിനൊപ്പം ചേരുക. ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ നായികയാണ് നിഖില വിമല്‍. ടോവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടിയാണ് സംയുക്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

ലൗ 24X7 എന്ന ചിത്രത്തിന് ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലായിരുന്ന നിഖില വിമല്‍ വീണ്ടും മലയാളത്തില്‍ സജീവമാകുയാണ്. പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ എത്തിയ സംയുക്ത തീവണ്ടിക്ക് ശേഷം നായികയായി എത്തുകയാണ് ഈ ദുല്‍ഖര്‍ ചിത്രത്തിലൂടെ.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണി കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥ സംവിധാനം ചെയ്യുന്നത് നവാഗതനായ ബിസി നൗഫലാണ്. പി സുകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മുന്‍ചിത്രങ്ങളിലേതിനു സമാനമായി കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ബിബിനും വിഷ്ണുവും ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X