»   » ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മീന പില്‍ക്കാലത്ത് നായികയായി ഒടുവില്‍ ഉമ്മയായും വെള്ളിത്തിരയില്‍ എത്തി. അന്നും ഇന്നും എന്നും മമ്മൂട്ടി മമ്മൂക്ക എന്ന വിളിപ്പേര് സ്വീകരിച്ചതുകൊണ്ട് മകളായപ്പോഴും നായികയായപ്പോഴും ഉമ്മയായപ്പോഴുമൊന്നും അങ്കിള്‍ എന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടില്ല.

എന്നാല്‍ നടന്‍ ദിലീപിനെ അങ്കിളേ എന്ന് വിളിച്ച രണ്ട് നായികമാരുണ്ട്. പില്‍ക്കാലത്ത് ഇവര്‍ രണ്ടും പേരും ദിലീപിന്റെ നായികയായി തന്നെ ബാലതര വേഷങ്ങള്‍ ഉപേക്ഷിച്ചു. ആരൊക്കെയാണ് ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാരെന്ന് നോക്കാം...

ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

ഒന്നാമത്തെ ആള്‍ കാവ്യ മാധവനാണ്. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണത്രെ കാവ്യ മാധവന്‍ ദിലീപിനെ അങ്കിളേ എന്ന് വിളിച്ചുകൊണ്ട് ഓടിവന്നത്.

ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

എന്നാല്‍ അപ്പോള്‍ തന്നെ ദിലീപ് കാവ്യയെ തിരുത്തി. അങ്കില്‍ അല്ല മോളെ ഏട്ടന്‍ എന്ന് പറഞ്ഞു കൊടുത്തു

ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

വര്‍ഷങ്ങള്‍ ചിലത് കഴിഞ്ഞപ്പോള്‍ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രം സംഭവിച്ചു. കാവ്യ മാധവന്‍ ആദ്യമായി നായികായെത്തിയ ചിത്രത്തില്‍ ദിലീപാണ് നായകനായത്.

ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

എന്റെ ഭാഗ്യത്തിനാണ് അന്നേ ആ അങ്കിള്‍ വിളി മാറ്റിച്ചതെന്ന് പിന്നീട് ദിലീപ് പറയുകയുണ്ടായി. അല്ലെങ്കില്‍ എന്തൊരു ഗതികേടായേനെ

ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

സനുഷയാണ് ദിലീപിനെ അങ്കിളേ എന്ന് വിളിച്ച ആ മറ്റൊരാള്‍. മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ്, ഷൂട്ടിങ് കഴിഞ്ഞു പോകവെ സനുഷ 'അങ്കിളേ ഞാന്‍ പോകുകയാണ്' എന്ന പറഞ്ഞത്

ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

അപ്പോള്‍ തന്നെ ദിലീപ് സനുഷയെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു, 'ഇങ്ങു വന്നേ.. ഇതുപോലെ എന്നെ അങ്കിളേ എന്ന് വിളിച്ച ആളാണ് ഇപ്പോള്‍ എന്റെ നായികയായി അഭിനയിക്കുന്നത്. നാളെ നീയും നായികയാകില്ലെന്നാര് കണ്ടു. അതുകൊണ്ട് ഏട്ടന്‍ എന്ന് വിളിച്ചാല്‍ മതി'

ദിലീപിനെ അങ്കിളേ എന്ന് വിളിച്ച, ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ രണ്ട് നായികമാര്‍

ഒടുവില്‍ അതും സംഭവിച്ചു. ബാലതാരമായി എത്തിയ സനുഷ മലയാളത്തില്‍ ആദ്യമായി നായിക വേഷം ചെയ്തത് മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ്. ദിലീപാണ് ചിത്രത്തിലെ നായകനായെത്തിയത്‌

English summary
Two heroines who called to Dileep as uncle when their earlier stage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam