»   » ഇന്ദ്രജിത്തിന്റെ ചിത്രത്തിന് ഐഎഎസുകാരുടെ സ്‌ക്രിപ്

ഇന്ദ്രജിത്തിന്റെ ചിത്രത്തിന് ഐഎഎസുകാരുടെ സ്‌ക്രിപ്

Posted By:
Subscribe to Filmibeat Malayalam
Indrajith
അ കു പു കോംപ്ലക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ ഇതെന്ത് സാധനമെന്ന് സംശയം തോന്നും, വികെ പ്രകാശിന്റെ പുതിയ ചിത്രത്തിന്റെ പേരാണിത്. അസൂയ, കുശുമ്പ്, പുച്ഛം എന്നിവയുടെ ഹ്രസ്വരൂപമാണ് അകുപു കോംപ്ലക്‌സ്. പേരിലെ വ്യത്യസ്തതപോലെതന്നെ വിഷയത്തിലും വ്യത്യസ്തതയുമായിട്ടാണത്രേ വികെ പ്രകാശ് ഈ ചിത്രമൊരുക്കുന്നത്. പഴയ പഞ്ചവടിപ്പാലം സ്റ്റൈലില്‍ ഒരു ആക്ഷേപഹാസ്യമായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. രണ്ട് ഐഎഎസുകാരാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കെ അമ്പാടി, എന്‍ പ്രശാന്ത് എന്നിവരാണ് തിരക്കഥാകൃത്തുക്കളായ ഐഎഎസുകാര്‍.

ഇന്ദ്രജിത്താണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. വളര്‍ന്നുവരുന്ന ഒരു രാഷ്ട്രീയക്കാരന്റെ റോളാണ് ഇന്ദ്രന് ഈ ചിത്രത്തില്‍. ദോഷൈകദൃക്കായ ഒരു സാധാരണ മലയാളി യുവാവാണ് ഇതിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രം. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അമ്പാടി പറഞ്ഞു.

എല്ലാ സീനിലും മലയാളിയുടെ തനത് സ്വഭാവമായ അസൂയ, കുശുമ്പ്, പുച്ഛം എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സാന്നിധ്യമുണ്ടാകുന്ന രീതിയില്‍ ഒരു പരീക്ഷണമെന്ന രീതിയിലാണ് ചിത്രമെടുക്കുന്നത്. ഈ സ്വഭാവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ചില കഥാപാത്രങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ഉദാഹസരണത്ിതന് അനസൂയ പോലുള്ള പേരുകള്‍. അനസൂയ എന്ന പേരുള്ള സ്ത്രീകഥാപാത്രം തീര്‍ത്തുമൊരു അസൂയക്കാരിയാണ്- അമ്പാടി പറയുന്നു.

കുറേക്കാലമായത്രേ ഈ രണ്ട് ഐഎഎസുകാരും ഇത്തരത്തിലൊരു ചിത്രത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ട്. ഒരിക്കില്‍ ഈ ഐഡിയ പറഞ്ഞപ്പോള്‍ വികെ പ്രകാശിന് നന്നേ പിടിച്ചെന്നും അദ്ദേഹം തിരക്കഥ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും തിരക്കഥാകൃത്തുക്കള്‍ പറയുന്നു. വികെ പ്രകാശ് തങ്ങളുടെ തിരക്കഥയോട് പൂര്‍ണമായും നീതി പുലര്‍ത്തുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.

അമ്പാടി ഇതിനകം മറ്റൊരു ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുണ്ട്. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. ഇവരെത്തേടി ഒട്ടേറെ അവസരങ്ങള്‍ എത്തുന്നുണ്ട്. ബ്യൂറോക്രസിയിലുള്ള തങ്ങളുടെ പരിചയം തന്നെയാണ് തിരക്കഥാ രചനയ്ക്ക് ഏറെ സഹായകമാകുന്നതെന്ന് ഇരുവരും പറയുന്നു. വികെ പ്രകാശും ഇന്ദ്രജിത്തും ഇപ്പോഴത്തെ ചിത്രങ്ങളുടെ ജോലി പൂര്‍ത്തിയാക്കിക്കഴിഞ്ഞശേഷം നവംബറിലായിരിക്കും അകുപു കോംപ്ലക്‌സിന്റെ ചിത്രീകരണം ആരംഭിയ്ക്കുക.

English summary
V K Prakash's next film, A-Ku-Pu Complex scripted by IAS officers K Ampady and N Prasanth featuring Indrajith in lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam