ഇന്ത്യന്‍ സിനിമയുടെ താരരാജക്കന്മാര്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരികൊളുത്തും
സിനിമാ ലോകത്തെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരു വേദിയില്‍ ഒന്നിക്കുന്നു. മെഗാസ്റ്റാര്‍ അമിതാബച്ചനും, സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമാണ് ഒന്നിക്കുന്നത്. പക്ഷെ സിനിമയിലല്ല എന്നുമാത്രം. ഈ മാസം 20 മുതല്‍ ആരംഭിക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലാണ് താരരാജാക്കന്മാര്‍ ഒത്തുച്ചേരുന്നത്. 20ന് ഗോവയില്‍ ആരംഭിക്കാനിരിക്കുന്ന ചലച്ചിത്രമേള ഇത്തവണ അമിതാബച്ചനും രജനീകാന്തും ഒരുമിച്ച് തിരികൊളുത്തി തുടക്കം കുറിക്കും.
45ാംമത് രാജ്യാന്തര ചലച്ചിത്ര മേള നവംബര്‍ 20 മുതല്‍ 30 വരെ ഗോവയില്‍ അരങ്ങേറും. മേളയില്‍ ഏറ്റവും വലിയ ആകര്‍ഷണം സൂപ്പര്‍സ്റ്റാര്‍സിന്റെ സാന്നിദ്ധ്യം തന്നെയാണ്. മേളയില്‍ മുഖ്യാതിഥിയായി അമിതാബച്ചന്‍ പങ്കെടുക്കുമെന്ന് വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിങാണ് ഔദ്യോഗികമായി അറിയിച്ചത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് വാങ്ങാന്‍ സൂപ്പര്‍താരം രജനീകാന്ത് മേളയില്‍ എത്തും. മന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡാണ് ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസം അവാര്‍ഡ് പ്രഖ്യാപിച്ചത്.

കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ലിംഗയില്‍ ഡബിള്‍ റോളിലാണ് രജനീകാന്ത് എത്തുന്നത്. ചിത്രം ഡിസംബര്‍ 22ന് റിലീസ് ചെയ്യും. തമിഴ്മന്നന്റെ പിറന്നാള്‍ ദിനമാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക എന്നതും ഏറെ വ്യത്യസ്തമാണ്. രണ്ട് ശുഭമുഹൂര്‍ത്തങ്ങളും ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് തമിഴ് ലോകം.


Click it and Unblock the Notifications











