ആരാധകര്‍ തമ്മിലടിക്കണ്ട..പൃഥ്വിരാജും മമ്മൂട്ടിയും ഇല്ല.. രണ്ടു കര്‍ണ്ണനും പെരുവഴിയില്‍!

By Nimisha

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍. ഒരേ വിഷയത്തെ ആസ്പദമാക്കി ഒരുക്കുന്ന രണ്ട് ചിത്രങ്ങളും പാതിവഴിയില്‍ എങ്ങുമെത്താതെ നില്‍ക്കുന്നു. മമ്മൂട്ടിയെ നായകനാക്കി പി ശ്രീകുമാര്‍ പ്രഖ്യാപിച്ച കര്‍ണ്ണനും പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ പ്രഖ്യാപിച്ച കര്‍ണ്ണനും എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഇതിന്റെ പേരില്‍ ആരാധകര്‍ വാഗ്വാദം നടത്തിയിട്ട് കാര്യമില്ലെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

മൊയ്തീന്‍-കാഞ്ചനമാല പ്രണയത്തെക്കുറിച്ചൊരുക്കിയ എന്ന് നിന്റെ മൊയ്തീന്‍ സമ്മാനിച്ച വിജയത്തിന് ശേഷമാണ് അടുത്ത ചിത്രത്തെക്കുറിച്ച് വിമല്‍ പ്രഖ്യാപിച്ചത്. വിദേശത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ ചിത്രം പ്രഖ്യാപിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് തന്റെ സ്വപ്‌ന സിനിമയെക്കുറിച്ച് പിശ്രീകുമാര്‍ വെളിപ്പെടുത്തിയത്. മമ്മൂട്ടിയെ നായകനാക്കി കര്‍ണ്ണന്‍ ഒരുക്കുന്നുവെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.

കര്‍ണ്ണന്‍ എങ്ങുമെത്താതെ നില്‍ക്കുന്നു

കര്‍ണ്ണന്‍ എങ്ങുമെത്താതെ നില്‍ക്കുന്നു

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിയുടെയും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും കര്‍ണ്ണന്‍ പ്രൊജക്ട് എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഇരുവരും ഒരുമിച്ച് എത്തുമോയെന്ന തരത്തില്‍ ആരാധകര്‍ തുടക്കത്തില്‍ സംശയം ഉയര്‍ത്തിയിരുന്നു.

മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു

മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു

ആര്‍ എസ് വിമല്‍ പൃഥ്വി കൂട്ടുകെട്ടിന്റെ കര്‍ണ്ണന്റെ തിരക്കഥ പൂര്‍ത്തിയായതാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഒന്നര വര്‍ഷത്തോളമായി ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിട്ട്.

ബിഗ് ബജറ്റ് ചിത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നു

ബിഗ് ബജറ്റ് ചിത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നു

30 കോടി ചെലവായിരുന്നു ആദ്യ ഘട്ടത്തില്‍ വിലയിരുത്തിയത്. പിന്നീട് 300 കോടിയില്‍ ബിഗ് ബജറ്റ് ചിത്രമായാണ് കര്‍ണ്ണന്‍ ഒരുക്കുന്നതെന്ന് നിര്‍മ്മാതാവ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇടയ്ക്ക് വെച്ച് നിര്‍മ്മാതാവ് പിന്‍മാറിയതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രഖ്യാപിച്ചിരുന്നു.

സംവിധായകന് മിണ്ടാട്ടമില്ല

സംവിധായകന് മിണ്ടാട്ടമില്ല

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്നുവെന്ന തരത്തില്‍ ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയിട്ടുമില്ല ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ആരും മിണ്ടുന്നുമില്ല.

പൃഥ്വിരാജിന്റ തിരക്ക്

പൃഥ്വിരാജിന്റ തിരക്ക്

പൃഥ്വിരാജിന്‍രെ തിരക്ക് കാരണമാണോ ചിത്രം നീണ്ടു പോകുന്നതെന്ന തരത്തിലും സംശയങ്ങള്‍ ഉണ്ടായിരുന്നു. ആടുജീവിതത്തെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചുമൊക്കെ വാചാലനാവുന്ന താരം കര്‍ണ്ണനെക്കുറിച്ച് മിണ്ടാത്തതെന്താണെന്നാണ് ആരാധകരുടെ സംശയം.

മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന സിനിമ

മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന സിനിമ

തന്റെ സ്വപ്‌ന ചിത്രമായ കര്‍ണ്ണനില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നതെന്നും മധുപാല്‍ ചിത്രം സംവിധാനം ചെയ്യുമെന്നും പി ശ്രീകുമാര്‍ അറിയിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ അവ്യക്തതകള്‍ നില നിന്നിരുന്നു.

കര്‍ണ്ണന്‍ സംഭവിക്കട്ടെ

കര്‍ണ്ണന്‍ സംഭവിക്കട്ടെ

ഒരു ചടങ്ങിനിടയില്‍ മമ്മൂട്ടിയോട് കര്‍ണ്ണനെക്കുറിച്ച് ചോദിച്ചപ്പോള്‍ കര്‍ണ്ണന്‍ സംഭവിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് സംശയമായത്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും എന്ന് സംഭവിക്കുമെന്ന് പറയാനാവില്ലെന്നുമാണ് മധുപാല്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X