»   » ജഗതിയുടെ നായികയാകാന്‍ വിസമ്മതിച്ച രണ്ട് പ്രമുഖ നടിമാര്‍; പറഞ്ഞ കാരണങ്ങള്‍..

ജഗതിയുടെ നായികയാകാന്‍ വിസമ്മതിച്ച രണ്ട് പ്രമുഖ നടിമാര്‍; പറഞ്ഞ കാരണങ്ങള്‍..

Posted By: Rohini
Subscribe to Filmibeat Malayalam

ജഗതി ശ്രീകുമാറിന് പകരം ജഗതി ശ്രീകുമാര്‍ മാത്രം. മലയാളി പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞ സത്യമാണത്. നാല് വര്‍ഷമായി മലയാള സിനിമയില്‍ ജഗതിയുടെ ഇടവേള നികത്താന്‍ ഒരു നടനും ഉണ്ടായിട്ടില്ല.

മമ്മൂട്ടിയുടെ ചരിത്ര നേട്ടം മോഹന്‍ലാല്‍ തിരുത്തുന്നു; മമ്മൂട്ടി അതിന് സമ്മതിയ്ക്കുമോ??

എന്നാല്‍ ഹാസ്യ നായകന്മാരുടെ നായികയായി അഭിനയിക്കാന്‍ അന്നും ഇന്നും നടിമാര്‍ക്ക് മടിയായിരുന്നു. ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാകാത്ത നടനായി മുന്നേറവെ തന്നെ അദ്ദേഹത്തിന്റെ നായികയാകാന്‍ മടിച്ച രണ്ട് പ്രമുഖ നടിമാരുണ്ട്.

വിനയപൂര്‍വ്വം വിദ്യാധരന്‍

കെബി മധു ജഗതി ശ്രീകുമാറിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വിയനപൂര്‍വ്വം വിദ്യാധരന്‍. ഈ ചിത്രത്തിന് വേണ്ടി പല നായകമാരെയും സമീപിച്ചിരുന്നുവത്രെ.

ആദ്യം ശോഭന

അന്ന് തിളങ്ങി നില്‍ക്കുന്ന ശോഭനയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ, വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ശോഭന പിന്മാറി

ഭാനുപ്രിയയെ വിളിച്ചു

പിന്നീട്, അന്ന് മലയാളത്തിലും തമിഴിലുമെല്ലാം താരമൂല്യമുള്ള ഭാനുപ്രിയയെ സമീപിച്ചു. ഭാനുപ്രിയ കരാര്‍ ചെയ്തതോടെ പോസ്റ്ററുകളും ഇറങ്ങി. എന്നാല്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കാരണമൊന്നും പറയാതെ നടി പിന്മാറി.

സുകന്യ വന്നു

ഒടുവിലാണ് ചിത്രത്തിലെ നായികയായി സുകന്യ എത്തുന്നത്. അക്കാലത്ത് സുക്യയയും പ്രഭു, മോഹന്‍ലാല്‍, രജനികാന്ത്, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.

English summary
Two lead actress who rejected Jagathy Sreekumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam