»   » പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനും ബാബുരാജിനെ വെട്ടിയതും തമ്മില്‍ ബന്ധമുണ്ടോ ?

പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനും ബാബുരാജിനെ വെട്ടിയതും തമ്മില്‍ ബന്ധമുണ്ടോ ?

Posted By: Rohini
Subscribe to Filmibeat Malayalam
സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ഇപ്പോള്‍ സിനിമയ്ക്ക് പുറത്ത് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. താരങ്ങളുടെ വ്യക്തി ജീവിതത്തില്‍ സംഭവിയ്ക്കുന്ന സംഭവഭഹുലമായ കാര്യങ്ങളെ മാറ്റി നിര്‍ത്തിയാലും ഇതൊന്നും തീരുന്നില്ലല്ലോ....

ഒരാഴ്ചയ്ക്കുള്ളില്‍ മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് രണ്ട് സംഭവങ്ങളാണ് അരങ്ങേറിയിരിയ്ക്കുന്നത്. പ്രമുഖ നടനെ വെട്ടി ആശുപത്രിയിലാക്കി. മുന്‍നിര നായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.. ആ രണ്ട് സംഭവത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ...?

ഒരേ സിനിമയിലെ താരങ്ങള്‍

സംഭവങ്ങള്‍ രണ്ടും നടന്നത് വ്യത്യസ്ത സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലുമാണെങ്കിലും ഒരു പ്രധാന ബന്ധം ഈ ആക്രമങ്ങളെ ഒന്നിപ്പിയ്ക്കുന്നു. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ആക്രമണത്തിനിരയായ രണ്ട് താരങ്ങളും. 2013 ല്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരു താരങ്ങളും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

ബാബുരാജിന് നേരെ ആക്രമണം ഉണ്ടായത്

മൂന്നാറിലെ സ്വന്തം പുരയിടത്തിലെ കുളം വറ്റിക്കാന്‍ എത്തിയപ്പോഴാണ് ബാബുരാജിന് നേരെ ആക്രമണമുണ്ടായത്. പ്രകോപനമൊന്നും കൂടാതെ അയല്‍വാസി തന്നെ വെട്ടുകയായിരുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബാബുരാജ് പറയുന്നു. നെഞ്ചിലെ മസിലിന് വെട്ടേറ്റ ബാബുരാജ് രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

നടിയ്ക്ക് നേരെ നേരെ ഉണ്ടായ ആക്രമണം

ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് മടങ്ങുമ്പോഴാണ് ചിത്രത്തിലെ നായികയ്ക്ക് നേരെ ആക്രമണമുണ്ടായത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അത്താണിയില്‍ വച്ച് മൂന്ന് പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ചു കയറി ഉപദ്രവിയ്ക്കുകയായിരുന്നു. കാര്‍ അത്താണിയില്‍ എത്തിയപ്പോള്‍ തൊട്ടുപിന്നിലുണ്ടായിരുന്ന നടിയുടെ കാറിന് പിന്നില്‍ ചെറുതായി തട്ടി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് മൂന്നംഗ സംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തി നടിയുടെ കാറിലേക്ക് അതിക്രമിച്ചു കടന്നത്.

സിനിമാ ബന്ധമോ..

ബാബുരാജിനെ ആക്രമിച്ചതിന് പിന്നില്‍ യാതൊരു തര സിനിമാ ബന്ധവും ഇല്ല.. എന്നാല്‍ നടിയെ ആക്രമിച്ച മുഖ്യപ്രതിയ്ക്ക് ചെറുതായൊരു സിനിമാ ബന്ധമുണ്ട്. ഇരുവരും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന സിനിമയുടെ ഷൂട്ടിങ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. എന്നാല്‍ ഇയാള്‍ക്ക് സിനിമാ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും സിനിമയുടെ പ്രഡക്ഷന്‍ കണ്‍ട്രോളര്‍ പുറത്തുനിന്നും വിളിച്ച ആളാണെന്നുമാണ് സിനിമയുടെ ടീം അംഗങ്ങള്‍ പറയുന്നത്.

English summary
Two Malayalam actors attacked with in a week

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam