»   » ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ 2മലയാള ചിത്രങ്ങള്‍

ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ 2മലയാള ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: 2013 വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളും. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍, ഫറീഖ് അബ്ദുള്‍ സംവിധാനം ചെയ്ത കളിയച്ഛന്‍ എന്നീ ചിത്രങ്ങളാണ് രാജ്യാന്ത്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച യുവസംവിധായകനുള്ള പുരസ്‌കാരം സിദ്ധാര്‍ത്ഥിന് നേടിക്കൊടുത്ത ചിത്രമാണ് 101 ചോദ്യങ്ങള്‍. ഇന്ദ്രജിത്തും ലെനയും തകര്‍ത്തഭിനയിച്ച ചിത്രം. മനോജ് കെ ജയന്‍ നായകവേഷത്തിലെത്തിയ കളിയച്ഛനും മോശമൊന്നുമല്ല. സംസ്ഥാന ദേശിയ അവാര്‍ഡ് വേദികളില്‍ കളിയച്ഛനും തിളങ്ങി.

101 Chodhyagal and Kaliyachan

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ സെല്ലുലോയിഡ്, അന്നയും റസുലും, അഞ്ച് സുന്ദരകള്‍, ക്രൈം നമ്പര്‍89, കന്യകാ ടാക്കീസ്, ഇംഗ്ലീഷ്, വേനല്‍ ഒടുങ്ങതെ എന്നീ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. മലയാള ചലച്ചിത്രത്തിന്റെ പിതാവ് ജെസി ഡാനിയലിന്റെ കഥ പറഞ്ഞ ചിത്രമാണ് സെല്ലുലോയിഡ്. പൃഥ്വിരജാണ് നായക വേഷത്തിലെത്തിയത്.

ടിവി ചന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ തിരുവനന്തപുരത്ത് വച്ചാണ് നടക്കുന്നത്.

English summary
Sidharth Siva's 101 chodhyagal and Farook Abdul Rahiman's Kaliyachan in Inter National Film Festival Of Kerala(IFFK) competition section.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam