ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട്
ചോദിച്ച് പഴകിയ ചോദ്യമാണ് മലയാള സിനിമ എങ്ങോട്ടെന്നത്? പ്രേക്ഷകര്‍ക്ക് സിനിമയോട് മടുപ്പൊന്നുമില്ലെന്ന് തമിഴ് ചിത്രങ്ങള്‍ക്ക് കിട്ടുന്ന ഗംഭീര സ്വീകരണം തെളിവ്. ഒരു വര്‍ഷത്തിലെ പകുതി മാസങ്ങളും പിന്നിടുമ്പോള്‍ വിജയ ചിത്രങ്ങള്‍ ഒരു കൈയിലെ വിരലുകള്‍ കൊണ്ട് എണ്ണിയെടുക്കാം.
താരാധിപത്യം അതിന്റെ ഉച്ഛസ്ഥായിയില്‍ തന്നെ സ്ഥിതി ചെയ്യുന്നുവെന്നതാണ് ഈ ആറുമാസത്തിന്റെ ബാലന്‍സ് ഷീറ്റില്‍ തെളിഞ്ഞു വരുന്നത്. മെഗാ ഹിറ്റുകളെന്ന് അവകാശപ്പെടാന്‍ പടങ്ങള്‍ രണ്ടെണ്ണം. ഒന്ന് മമ്മൂട്ടിയുടെ അണ്ണന്‍ തമ്പി, മറ്റൊന്ന് മോഹന്‍ലാലിന്റെ ഇന്നത്തെ ചിന്താവിഷയം.
അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പിന് അക്ഷരങ്ങള്‍ നിരത്തുമ്പോള്‍ സിനിമയ്ക്കു വെളിയില്‍ സിനിമാക്കാരുടെ ഷോ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ ഇന്നോളം കണ്ട ഏറ്റവും കൊടിയ വില്ലനെക്കാള്‍ വിഷം സിനിമാ പ്രവര്‍ത്തകരുടെ ഉളളിലാണുളളതെന്ന് പ്രേക്ഷകര്‍ നേരില്‍ കണ്ട് മനസിലാക്കുകയാണ്.
തൊഴുത്തില്‍ കുത്തും പകയും വൈരാഗ്യവും ചതിയും കൊടിയ അസൂയയും പത്തിവിടര്‍ത്തിയാടുന്ന ഇവരുടെ മനസില്‍ നിന്ന് നല്ല സിനിമ പ്രതീക്ഷിക്കുന്നവരാണ് വിഡ്ഢികള്‍. നല്ല കലാസൃഷ്ടി പിറവിയെടുക്കണമെങ്കില്‍ അതിനു പിന്നിലുളളവര്‍ക്കും വേണം എന്തെങ്കിലും നന്മ.
അടുത്ത പേജില്‍


Click it and Unblock the Notifications