twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട്

    By Staff
    |

    ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട് -2

    ഇരുപത്തിയാറ് ചിത്രങ്ങളാണ് കഴിഞ്ഞ ആറുമാസത്തിനുളളില്‍ റിലീസ് ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നീ സൂപ്പര്‍താരങ്ങളുടെ രണ്ടു ചിത്രങ്ങള്‍, റിട്ടയേഡ് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഒരു ചിത്രം, കലാഭവന്‍ മണി, ജയസൂര്യ എന്നിവരുടെ മൂന്നു വീതം ചിത്രങ്ങള്‍, ചക്രശ്വാസം വലിക്കുന്ന താരം ജയറാമിന്റെ രണ്ടു ചിത്രങ്ങള്‍, ജോസ് ആന്റണിയുടെ സൈക്കിള്‍, ശ്രീനിവാസന്‍ നായകനായ പച്ചമരത്തണലില്‍, എന്നിങ്ങനെ കണക്കെടുത്താല്‍ എത്രയെണ്ണം വിജയിച്ചുവെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ.

    ആറുമാസത്തിനുളളില്‍ ഓരോ മെഗാഹിറ്റു വീതം സ്വന്തമാക്കി സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ വിപണി മൂല്യം കാത്തു സൂക്ഷിച്ചു. സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം വന്‍വിജയമായപ്പോള്‍ തുളസീദാസ് സംവിധാനം ചെയ്ത കോളെജ് കുമാരന്‍ മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടായി.

    രാഷ്ട്രീയത്തിന്റെ മുളളും മുനയും തീപ്പൊരി വാചകങ്ങളില്‍ കൊരുത്തിട്ട് ജനത്തെ തീയേറ്ററിലെത്തുന്ന വീരനാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടിയെ നായകനാക്കി, സമകാലികരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ രൗദ്രം പക്ഷേ, വമ്പന്‍ വിജയമായില്ല. സൂപ്പര്‍ഹിറ്റിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെങ്കിലും രഞ്ജി പണിക്കരുടെ മുന്‍ചിത്രങ്ങളുടെ വിജയം ഈ സിനിമയ്ക്കുണ്ടായില്ല.

    ജോഷിയോ ഷാജി കൈലാസോ സംവിധാനം ചെയ്തിരുന്നെങ്കില്‍ ദി കിംഗ്, പത്രം എന്നീ ചിത്രങ്ങളുടെ വിജയം കൈവരിക്കാന്‍ കഴിഞ്ഞേനെയെന്ന് മമ്മൂട്ടിയുടെ ആരാധകര്‍ പറഞ്ഞു നടക്കുന്നുണ്ട്. ഏതായാലും രഞ്ജിക്ക് കൈപൊളളിയില്ല എന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ടുകള്‍

    വിട്ടൊഴിയാത്ത വിവാദങ്ങളില്‍ പെട്ട് നട്ടം തിരിഞ്ഞ ദിലീപിന്റെ രണ്ടു ചിത്രങ്ങളും അദ്ദേഹത്തിന് ഗുണം ചെയ്തില്ല. ബ്ലെസിയുടെ കല്‍ക്കട്ട ന്യൂസ് നല്ല ചിത്രമെന്ന് പേരെടുത്തെങ്കിലും മലയാളത്തിന് താങ്ങാനാവാത്ത ബജറ്റ് ചിത്രത്തെ പരാജയത്തിലേയ്ക്ക് തളളിയിട്ടു.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X