ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട്
ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട് -3
തമാശയുടെ ലാളിത്യത്തില്‍ നിന്നും ദിലീപിനെ തെരുവു ഗുണ്ടയുടെ പരുക്കന്‍ പശ്ചാത്തലത്തില്‍ ലാല്‍ ജോസ് അവതരിപ്പിച്ച ചിത്രമാണ് മുല്ല. ദിലീപിന്റെയും ബിജു മേനോന്റെയും ഉശിരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനവും നല്ല ഗാനങ്ങളും ലാല്‍ജോസ് ചിത്രങ്ങളുടെ പ്രത്യേകതയായ ദൃശ്യമികവുമൊന്നും ചിത്രത്തെ ബോക്സോഫീസില്‍ രക്ഷിച്ചില്ല.
വമ്പന്‍ കളക്ഷനുമായി പ്രദര്‍ശനം തുടങ്ങിയ മുല്ല ഇടയ്ക്ക് കാലിടറി വീണു. മീരാ നന്ദന്‍ എന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരകയെ നായികയാക്കി, ആ പരിപാടിയുടെ പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാമെന്ന ലാല്‍ജോസിന്റെ കണക്കുകൂട്ടലും പിഴച്ചു.
സുരേഷ് ഗോപിയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രങ്ങള്‍ക്ക് എന്നുമൊരു മിനിമം ഗ്യാരണ്ടിയുണ്ടായിരുന്നു. പട്ടച്ചാരായത്തിന്റെ കരുത്തുളള ഷോട്ടുകളും തനിക്കു മാത്രം സ്വായത്തമായ ആക്ഷന്‍ സീക്വന്‍സുകളും കൊണ്ട് എന്നും മലയാളിയെ അമ്പരപ്പിച്ചിട്ടുണ്ട് ഷാജി.
എന്നാല്‍ രഞ്ജി പണിക്കരും പിന്നീട് രഞ്ജിത്തും വിട പറഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഒറ്റപ്പെട്ടുപോയെന്ന് സൗണ്ട് ഓഫ് ദി ബൂട്ട് എന്ന ചിത്രം തെളിയിക്കുന്നു. ഒരുപക്ഷേ, തന്റെ ചലച്ചിത്രജീവിതത്തില്‍ ഇതുപോലൊരു ദയനീയ പരാജയം ഷാജി ആദ്യമായിട്ടായിരിക്കും നേരിടുന്നത്. സുരേഷ് ഗോപിക്ക് എത്ര പണ്ടേ ഇതൊക്കെ ഒരു ശീലമായി.
അടുത്ത പേജില്‍


Click it and Unblock the Notifications