ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട്

By Staff

ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട് -4
നോവല്‍, മാജിക് ലാംപ് എന്നീ ചിത്രങ്ങളാണ് ജയറാമിന്റെ പേരില്‍ തീയേറ്ററിലെത്തിയത്. ഇനിയല്‍പം സിനിമാ സംവിധാനമാകാം എന്ന് ഈസ്റ്റ് കോസ്റ്റ് വിജയന്‍ തീരുമാനിച്ചതു കൊണ്ടുണ്ടായ ചിത്രമാണ് നോവല്‍. അന്ന്യന്‍ ഫെയിം സദയെ കൊണ്ടുവന്നിട്ടും പടം എട്ടുനിലയില്‍ പൊട്ടി. നായകനെയും സഹപ്രവര്‍ത്തകരെയും കുറ്റം പറഞ്ഞ് സംവിധായകന്‍ സമാധാനിച്ചത് പണം കൊടുക്കാതെ പ്രേക്ഷകര്‍ക്ക് കിട്ടിയൊരു സിനിമാ തമാശയായി.

ഇതിന് സമാനമായ തമാശയുമായി മലയാളത്തിന്റെ സകലകലാവല്ലഭന്‍ ബാലചന്ദ്രമേനോനും തന്റെ സാന്നിദ്ധ്യമറിയിച്ചു. മേനോന്റെ മുന്‍ചിത്രങ്ങളുടെ ഓര്‍മ്മയില്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട് തീയേറ്ററില്‍ ചെന്നു കേറിയവരൊക്കെ വിവരമറിഞ്ഞു. ഇരുപതു മിനിട്ട് രംഗം വിതരണക്കാരന്‍ വെട്ടിയതു കൊണ്ടാണ് പടം പൊട്ടിയതെന്ന് മേനോന്‍ സമാധാനിച്ചു. പടം കണ്ട് പണം പോയ പ്രേക്ഷകര്‍ സ്വന്തം വിധിയോര്‍ത്തും!

ജയസൂര്യയാണ് ആറുമാസത്തെ കണക്കെടുപ്പില്‍ നേട്ടമുണ്ടാക്കിയ താരം. ജയന്‍ നായകനായ മൂന്നു ചിത്രങ്ങള്‍ തീയേറ്ററിലെത്തി. ദേ ഇങ്ങോട്ടു നോക്കിയേ എന്ന ചിത്രം അദ്ദേഹം മറക്കാനാഗ്രഹിക്കുമെങ്കിലും പോസിറ്റീവ്, ഷേക്‍സ്പിയര്‍ എം എ മലയാളം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു.

പോസിറ്റീവ് തീയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും ജയസൂര്യ നല്ല അഭിപ്രായം നേടി. ഭാവിയിലെ നായകരില്‍ ഒരാള്‍ താനായിരിക്കുമെന്ന് അദ്ദേഹം തെളിയിക്കുന്ന പ്രകടനം തന്നെയായിരുന്നു പോസിറ്റീവിലേത്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X