ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട്

By Staff

ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട് -5
ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ കളക്ഷനിലും അഭിപ്രായത്തിലും മുന്നില്‍ നിന്ന ചിത്രമാണ്. ഗായകന്‍ എന്ന നിലയിലുളള ഭാവിയേ, അഭിനയത്തിലും വിനീത് ശ്രീനിവാസനുളളൂവെന്ന് ബോധ്യപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന വിനു മോഹന്‍ ഭാവിയുടെ താരം തന്നെയെന്ന് തെളിയിക്കപ്പെട്ടു.

ക്ലാസ്‍മേറ്റ്സിലേതു പോലെ പിഴവില്ലാത്ത തിരക്കഥയൊരുക്കാന്‍ ജെയിംസ് ആല്‍ബര്‍ട്ടിനും സാധിച്ചു. ജോണി, ജെയിംസ്, വിനു മോഹന്‍ എന്നിവര്‍ വരുംകാല സിനിമയുടെ അവിഭാജ്യഘടകങ്ങളാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയ ചിത്രമാണ് സൈക്കിള്‍.

സാധാരണ ശ്രീനിവാസന്‍ ചിത്രങ്ങളുടെ സ്വീകാര്യത പച്ചമരത്തണലില്‍ എന്ന ചിത്രത്തിന് ഉണ്ടായില്ല. നിര്‍മ്മാതാവ് അത് തുറന്നു പറയുകയും ചെയ്തു. മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന പഴി കേട്ടെങ്കിലും ലിയോ തദേവൂസില്‍ മികച്ചൊരു സംവിധായകനുണ്ടെന്ന് ഈ ചിത്രം തെളിവു നല്‍കി.

കേരള പൊലീസ്, സ്വര്‍ണം, ആണ്ടവന്‍ എന്നീ കലാഭവന്‍ മണി ചിത്രങ്ങള്‍ തീയേറ്റര്‍ ദുരന്തങ്ങളായി. കലാഭവന്‍ മണിയെന്ന നടനെ ജനത്തിനിഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ നായക കഥാപാത്രങ്ങളുടെ വാര്‍പ്പുമാതൃക ആരാധകര്‍ക്ക് ചെടിച്ചുകഴിഞ്ഞുവെന്ന് തുടരെയുണ്ടായ മൂന്നു പരാജയങ്ങളും തെളിയിക്കുന്നു.

നിര്‍മ്മാതാവിനെ തൃപ്തനാക്കുന്ന ആരാധക വൃന്ദം സ്വന്തമായുണ്ടായിരുന്ന നടനാണ് കലാഭവന്‍ മണി. രണ്ടു സിനിമ കണ്ട പരിചയമുളള ആര്‍ക്കും പ്രവചിക്കാവുന്ന രംഗങ്ങളും ക്ലൈമാക്സുമായി വരുന്ന മണിച്ചിത്രങ്ങള്‍ പരാജയങ്ങളായില്ലെങ്കിലേ അത്ഭുതമുളളൂ.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X