twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട്

    By Staff
    |

    ആറുമാസത്തില്‍ മെഗാഹിറ്റ് വെറും രണ്ട് -6
    മലബാര്‍ വെഡിംഗ്, ശലഭം എന്നിവ പരാജയത്തിനിടയിലും തിളങ്ങിയ ചിത്രങ്ങളാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് നീക്കിവെയ്ക്കാന്‍ സമയമില്ലാത്ത പ്രേക്ഷകരും മലയാള സിനിമ ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് ഉത്തരവാദികളാണ്.

    സൈജു കുറുപ്പ് നായകനായ ജൂബിലി, അന്തിപ്പൊന്‍വെട്ടം എന്നീ ചിത്രങ്ങള്‍ വന്നതിനെക്കാള്‍ വേഗം മടങ്ങി. സൂപ്പര്‍ഹിറ്റ് എന്ന വിശേഷണത്തോടെ ഇനിയവ ഏതെങ്കിലും ചാനലില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കാണാമെന്ന് കരുതുകയേ വഴിയുളളൂ.

    ഈയടുത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ പ്രിഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റ് സൂപ്പര്‍ഹിറ്റിലേയ്ക്ക് നീങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ അതിഥിവേഷവും ചിത്രത്തെ തുണച്ചിട്ടുണ്ട്. അതേസമയം മോഹന്‍ലാല്‍ അതിഥിയായി പ്രത്യക്ഷപ്പെട്ട മിഴികള്‍ സാക്ഷി തീയേറ്ററുകളില്‍ രണ്ടാഴ്ച തികയ്ക്കുന്ന കാര്യം സംശയമാണ്.

    മമ്മൂട്ടിയുടെ പരുന്ത്, മോഹന്‍ലാലിന്റെ മാടമ്പി, അമ്മയുടെ ബ്രഹ്മാണ്ഡ കെട്ടുകാഴ്ച ട്വെന്റി ട്വെന്റി എന്നിങ്ങനെ തീയേറ്റിലെത്താന്‍ ഒരുപിടി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വരുന്ന ആറുമാസം കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    ശതകോടികളുടെ വ്യാപ്തിയുളള മലയാള സിനിമാ വ്യവസായം അടുക്കും ചിട്ടയുമില്ലാതെയാണ് ഈ കാലത്തും മുന്നോട്ടു പോകുന്നതെന്ന് പരാജയപ്പെട്ട ചിത്രങ്ങളുടെ എണ്ണം തെളിയിക്കുന്നു. ഷോ ബിസിനസില്‍ എങ്ങനെയെങ്കിലും എത്തിപ്പെടാനുളള തീവ്രമോഹവുമായി എത്തുന്ന നിര്‍മ്മാതാക്കളില്‍ പലരും പറ്റിയത് അബദ്ധമാണെന്ന് അറിയുമ്പോഴും ഏറെ പണം ഒലിച്ചു പോയിരിക്കും.

    പിരമിഡ് സായ്മീറ, റിലയന്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ വരവോടെ മാറും ഈ അവസ്ഥ. സ്വന്തം നിര്‍മ്മാണ കമ്പനിയും തീയേറ്റര്‍ ശൃംഖലയുമുളള അവരുടെ ഉളളംകൈയിലേക്കാണ് മലയാള സിനിമ അടിവെച്ചടിവെച്ച് പ്രവേശിക്കുന്നത്. അസോസിയേഷനുകളുടെ ചട്ടമ്പിത്തരവും തിണ്ണമിടുക്കും കാരണം സിനിമാ പ്രവേശനം നിഷേധിക്കപ്പെട്ട പ്രതിഭകളും ഉറ്റുനോക്കുന്നത് ഈ കമ്പനികളുടെ വരവിനെയാണ്.

    മുന്‍പേജുകളില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X