»   » ഞാനും ലാലേട്ടനും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങള്‍; ഫഹദ് പറയുന്നു

ഞാനും ലാലേട്ടനും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങള്‍; ഫഹദ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ എന്ന നടന്‍ തന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. തന്നെ മാത്രമല്ല, മോഹന്‍ലാലിന് ശേഷം വന്ന എല്ലാ നടന്മാരെയും അദ്ദേഹം സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഫഹദ് പറഞ്ഞത്.

Also Read: മോഹന്‍ലാലിന്റെ റീമേക്ക് സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് ഫഹദ് ഫാസില്‍

അത് മാത്രമല്ല, തനിക്കും മോഹന്‍ലാലിനും ഇഷ്ടമുള്ള രണ്ട് കാര്യങ്ങളെ കുറിച്ചും ഫഹദ് ആ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്ന് നായ്ക്കളാണ്, രണ്ടാമത്തേത് യാത്ര. നായ്ക്കളെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു പോലെ ഇഷ്ടമാണ്. യാത്രകളും.

mohanlal-fahad

അതു പോലെ ഒരു യാത്രയില്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും ഫഹദ് പറഞ്ഞു. ഒരു യാത്രയില്‍ ടര്‍ക്കിയില്‍ വച്ച് അവിടത്തെ പ്രശസ്തനായ ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റിനെ ഫഹദ് പരിചയപ്പെട്ടത്രെ.

അദ്ദേഹത്തെ ഫഹദ് ഇന്ത്യയിലേക്ക് ക്ഷണിച്ചു. രണ്ട് കാര്യങ്ങള്‍ സാധിച്ചു തന്നാല്‍ ഇന്ത്യയിലേക്ക് വരാമേന്ന് അദ്ദേഹം പറഞ്ഞത്രെ. അതിലൊന്ന് എ ആര്‍ റഹ്മാനെ പരിചയപ്പെടുത്തി തരണം എന്നാണ്. മറ്റൊന്ന്, ലാലേട്ടനെയും- ഫഹദ് പറഞ്ഞു.

English summary
Two things that me and Mohanlal likes; Fahad Fazil says

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam