»   » സിംപിളാണ്, ക്യൂട്ടാണ്... ബോളിവുഡില്‍ സായി പല്ലവിയ്ക്ക് പുതിയ ആരാധകന്‍, ആരാണെന്നോ?

സിംപിളാണ്, ക്യൂട്ടാണ്... ബോളിവുഡില്‍ സായി പല്ലവിയ്ക്ക് പുതിയ ആരാധകന്‍, ആരാണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

2015ല്‍ മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രേക്ഷക മനസ് കീഴടക്കിയ ചിത്രമാണ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. നിവിന്‍ പോളിയെ നായകനാക്കി പുതുമുഖ നായികമാരെ വെച്ച് ഒരുക്കിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടി. ചിത്രത്തില്‍ നായികമാരായി എത്തിയ അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റിയനും മലയാളത്തിലെ മുന്‍നിര നടിമാരുടെ കൂട്ടത്തിലേക്ക് എത്തി.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും ഡയലോഗുകളും മാത്രമായിരുന്നില്ല, ചിത്രത്തിലെ മലരെ എന്ന് തുടങ്ങുന്ന ഗാനവും സൂപ്പര്‍ഹിറ്റ് പട്ടികയിലേക്ക് എടുത്തിട്ടു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിലെ ഗാനത്തെയും നായികയായി പ്രേക്ഷക മനം കവര്‍ന്ന മലര്‍ മിസിനെയും പുകഴ്ത്തി ബോളിവുഡ് നടന്റെ ട്വീറ്റ്.

ട്വീറ്റ്-ആയുഷ്മാന്‍ ഖുറാന

ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറനാണ് സായി പല്ലവിയെ പുകഴ്ത്തി ട്വീറ്റ് ചെയ്തത്. ചിത്രത്തിലെ മലരെ എന്ന ഗാനം ആരാധകരുമായി പങ്കു വെച്ചുക്കൊണ്ടാണ് ആയുഷ്മാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ക്യൂട്ടാണ്, സിംപിളാണ്

ചിത്രത്തിലെ ഗാനം ഷെയര്‍ ചെയ്തുക്കൊണ്ട് ആയുഷ്മാന്‍ ഖുറാന പറഞ്ഞു. എത്ര ക്യൂട്ടും സിംപിളുമാണ് സായി പല്ലവി. ഇപ്പോഴും പ്രേമത്തിന്റെ ഹരം പ്രേക്ഷകരില്‍ നിന്ന് പോയിട്ടില്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്.

ആയുഷ്മാന്‍ ഖുറാന്‍

വിക്കി ഡോണര്‍ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനും ഗായകനുമാണ് ആയുഷ്മാന്‍ ഖുറാന്‍. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ നടന് മികച്ച നവാഗത താരത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

പ്രേമം

2015ല്‍ അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രേമം. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Two years on, Malar miss of Premam gets a new fan in Ayushmann Khurrana.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam