twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുഎഇയില്‍ താരമായി ബിജു മേനോന്‍!!! പിന്തള്ളിയത് ദുല്‍ഖറിനേയും നിവിന്‍ പോളിയേയും!!!

    By Karthi
    |

    വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും ശക്തമായ സഹനടനായി മാറിയ ബിജു മേനോന്‍ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുന്ന നായകനിലേക്ക് വളരുകയായിരുന്നു. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരെ തിയറ്ററില്‍ നിരാശപ്പെടുത്താത്ത ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യാനും ബിജു മേനോന്‍ ചിത്രങ്ങള്‍ക്കായി.

    തോക്കെടുത്ത് വിക്രം വേദയുടെ ബോക്‌സ് ഓഫീസ് യുദ്ധം!!! ബാഹുബലിയുടെ റെക്കോര്‍ഡ് തകരും??? തോക്കെടുത്ത് വിക്രം വേദയുടെ ബോക്‌സ് ഓഫീസ് യുദ്ധം!!! ബാഹുബലിയുടെ റെക്കോര്‍ഡ് തകരും???

    കേരളത്തില്‍ മാത്രമാല്ല ഓവര്‍ സീസിലും മികച്ച നേട്ടമുണ്ടാക്കാന്‍ ബിജു മേനോന്‍ ചിത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ബിജു മേനോന് നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് രക്ഷാധികാരി ബൈജു. കേരളത്തില്‍ 100 ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ച ചിത്രം യുഎഇ ബോക്‌സ് ഓഫീസില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളെ പിന്നിലാക്കിയിരിക്കുകയാണ്.

    മുന്നില്‍ രക്ഷാധികാരി ബൈജു

    മുന്നില്‍ രക്ഷാധികാരി ബൈജു

    വിഷു റിലീസ് ചിത്രങ്ങളായി തിയറ്ററിലെത്തിയ സിനിമകളില്‍ യുഎഇ ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമാണ് രക്ഷാധികാരി ബൈജു. രണ്ട് കോടി രൂപയാണ് ചിത്രം യുഎഇ ബോക്‌സ് ഓഫീസില്‍ നിന്നും ആകെ കളക്ട് ചെയ്തത്.

    പിന്നാലെ യുവതാരങ്ങള്‍

    പിന്നാലെ യുവതാരങ്ങള്‍

    രണ്ട് കോടി നേടിയ രക്ഷാധികാരി ബൈജുവിന് തൊട്ടുപിന്നിലുള്ളത് ദുല്‍ഖര്‍ ചിത്രം സിഐഎയും ടൊവിനോ ചിത്രം ഗോദയുമാണ്. ഇരുചിത്രങ്ങളും യഥാക്രമം 1.92 കോടിയും 1.91 കോടിയുമാണ് നേടിയത്. നിവന്‍ പോളി ചിത്രം സഖാവിന് നേടാനായത് 1.26 കോടിയാണ്.

    മെച്ചം ദിലീപ്

    മെച്ചം ദിലീപ്

    ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം കേരളത്തിലെ തിയറ്ററുകളില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചില്ലെങ്കിലും യുഎഇയില്‍ അത്ര മോശമല്ലാത്ത പ്രകടനമായിരുന്നു. യുവതാരങ്ങള്‍ക്ക് തൊട്ടുപിന്നാലായി സ്ഥാനം പിടിക്കാന്‍ മലയാളത്തിന്റെ ജനപ്രിയ നായകന്റെ ചിത്രത്തിനായി.

    പിന്നിലായ പ്രമുഖര്‍

    പിന്നിലായ പ്രമുഖര്‍

    യുഎഇയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ക്കാണ്. യുവതാരങ്ങള്‍ക്കും വളരെ പിന്നാലാണ് ഏറെ പ്രതീക്ഷകളോടെ എത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ ഇടം നേടിയത്. മമ്മൂട്ടി ചിത്രം പുത്തന്‍പണം 52 ലക്ഷം നേടിയപ്പോള്‍ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് 50 കടക്കാനായില്ല.

    കരുത്തറിയിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍

    കരുത്തറിയിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍

    മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന മഞ്ജുവാര്യര്‍ യുഎഇ ബോക്‌സ് ഓഫീസിലും ഒറ്റയ്ക്ക് കരുത്തറിയിച്ചു. മഞ്ജുവാര്യര്‍ നായികയായി എത്തിയ കെയര്‍ ഓഫ് സൈറബാനു കേരളത്തില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ യുഎഇയില്‍ നിന്നും നേടിയത് 50 ലക്ഷം രൂപയാണ്.

    നായകനായി തിളങ്ങാന്‍ ബിജു മേനോന്‍

    നായകനായി തിളങ്ങാന്‍ ബിജു മേനോന്‍

    നായകനായി എത്തുന്ന ചിത്രങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു മാര്‍ക്ക് സൃഷ്ടിക്കാന്‍ ബിജു മേനോന് സാധിച്ചിട്ടുണ്ട്. ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലക് ടോംസ് എന്ന ചിത്രമാണ് ബിജു മേനോനെ നായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

    താര പ്രഭയല്ല കഥയാണ് നായകന്‍

    താര പ്രഭയല്ല കഥയാണ് നായകന്‍

    താരങ്ങളുടെ പ്രഭാവത്തില്‍ തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്തിയിരുന്ന ഒരു കാലം കഴിഞ്ഞിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് യുഎഇ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. താരങ്ങള്‍ തകര്‍ന്ന് വീണപ്പോള്‍ മികച്ച കഥകളുടെ പിന്‍ബലത്തിലെത്തിയ യുവതാരങ്ങള്‍ ബോക്‌സ് ഓഫീസ് കീഴടക്കുന്നതാണ് പുതിയ കാഴ്ച.

    English summary
    Biju Menon movie Rakshadhikari Baiju hits top in UAE box office. Dulquer Salmaan, Tovino Thomas and Nivin Pauly movies stand next to Rakshadhikari Baiju.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X