രാമലീല തരംഗത്തിനൊപ്പമാണെങ്കിലും ഉദാഹരണം സുജാത നിരാശപ്പെടുത്തിയില്ല! 23 ദിവസത്തെ കളക്ഷന്‍ കോടികള്‍!!
ദിലീപിന്റെ രാമലീലയുടെ തരംഗത്തിനൊപ്പമായിരുന്നു മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും റിലീസിനെത്തിയിരുന്നത്. ഫാന്റം പ്രവീണ്‍ എന്ന നവാഗത സംവിധായകനാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. പൂജ അവധി ലക്ഷ്യം വെച്ച് തിയറ്ററുകളിലേക്കെത്തിയ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്ന് പറയാം.
മകള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അമ്മയുടെ കഥയുമായി എത്തിയ ഉദാഹരണം സുജാത റിലീസ് ചെയ്ത് 23 ദിവസം പിന്നിട്ടിരിക്കുകയാണ്. അതിനിടെ മോശമില്ലാത്ത കളക്ഷന്‍ തന്നെയാണ് സിനിമ ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെയാണ്...

ഉദാഹരണം സുജാത
മഞ്ജു വാര്യരുടെ പുതിയ സിനിമയാണ് ഉദാഹരണം സുജാത. നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത സിനിമ പൂജ അവധി ലക്ഷ്യം വെച്ച് സെപ്റ്റംബര്‍ 28 നായിരുന്നു റിലീസ് ചെയ്തിരുന്നത്.

രാമലീലയ്‌ക്കൊപ്പം
പ്രതിസന്ധികളും ഏറെ വിവാദമായി എത്തിയ ദിലീപിന്റെ രാമലീലയ്‌ക്കൊപ്പമായിരുന്നു ഉദാഹരണം സുജാതയും റിലീസ് ചെയ്തിരുന്നത്. തുടക്കം ഇഴഞ്ഞ് നീങ്ങുകയായിരുന്നെങ്കിലും ചിത്രം നിരാശപ്പെടുത്തിയിട്ടില്ല.

23 ദിവസത്തെ കളക്ഷന്‍
കുടുംബ പ്രേക്ഷകരെ സ്വാധീനിച്ച സിനിമ റിലീസ് ചെയ്ത് മൂന്നാഴ്ചകള്‍ പിന്നീട്ടിരിക്കുകയാണ്. 23 ദിവസം കൊണ്ട് 4.79 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും സിനിമ നേടിയിരിക്കുന്നതെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മള്‍ട്ടിപ്ലെക്‌സിലും
കേരള ബോക്‌സ് ഓഫീസിനൊപ്പം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഉദാഹരണം സുജാതയ്ക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. അവിടെയും സിനിമ നല്ല കച്ചവടം തന്നെയാണ് നടത്തിയിരിക്കുന്നത്.

നീല്‍ ബട്ടെ സന്നാത്ത
അശ്വനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത നീല്‍ ബട്ടെ സന്നാത്ത എന്ന സിനിമയാണ് മലയാളത്തില്‍ ഉദാഹരണം സുജാതയായി എത്തിയത്. ചിത്രം 2016 ലായിരുന്നു പുറത്ത് വന്നിരുന്നത്.

ഇതിവൃത്തം ഇതാണ്
ഇന്നത്തെ സമൂഹത്തിലെ അമ്മയും മകളും തമ്മിലുള്ള ബന്ധവും മകളെ വളര്‍ത്തുന്നതിനും അവള്‍ക്ക് വിദ്യാഭ്യസം നല്‍കുന്നതിനുമായി കഷ്ടപ്പെടുന്ന അമ്മയുടെ കഥയുമാണ് ചിത്രത്തിലൂടെ പറഞ്ഞിരുന്നത്.


Click it and Unblock the Notifications











