മഞ്ജുവിന്റെ സുജാതയ്‌ക്കെതിരെ പരാതി; വിവാദമാക്കി സിനിമ വിജയിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ?

By Aswini

വിവാദമായാല്‍ സിനിമ വിജയിക്കും. അതിന് മലയാളത്തില്‍ ഒത്തിരി ചിത്രങ്ങള്‍ ഉദാഹരണമാണ്. സംവിധായകനോ നായകനോ സിനിമയുടെ കഥയോ വിവാദപരമാണെങ്കില്‍ സിനിമ വിജയിക്കും എന്ന കാര്യത്തില്‍ സന്ദേഹം വേണ്ട. ഏറ്റവുമൊടുവില്‍, ദിലീപിന്റെ രാമലീല വിജയിക്കാന്‍ ഒരു പരിതിവരെ നടനെതിരെയുള്ള ആരോപണങ്ങള്‍ സഹായിച്ചിട്ടുണ്ട്.

ആ സൈക്കളജിക്കല്‍ മൂവാണോ ഇപ്പോള്‍ മഞ്ജുവിന്റെ ഉദാഹരണം സുജാതയും പിന്തുടരുന്നത്? മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെ ജാതിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച 'ഉദാഹരണം സുജാത' എന്ന ചിത്രത്തിനെതിരെ പരാതി.

സുജാതയ്‌ക്കെതിരെ പരാതി

സുജാതയ്‌ക്കെതിരെ പരാതി

നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത, തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഉദാഹരണം സുജാത എന്ന ചിത്രത്തിനെതിരെ കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി, സാംസ്‌കാരികവകുപ്പ് മന്ത്രി, പട്ടികജാതിപട്ടികവര്‍ഗ കമ്മിഷന്‍ എന്നിവര്‍ക്കാണ് പരാതി.

ജാതി പറഞ്ഞ് അധിക്ഷേപിച്ചു

ജാതി പറഞ്ഞ് അധിക്ഷേപിച്ചു

ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച ജോര്‍ജ്ജ് പോള്‍ എന്ന കഥാപാത്രം മഞ്ജു വാര്യരുടെ സുജാത കൃഷ്ണനോട് പറയുന്ന സംഭാഷണം ചൂണ്ടിക്കാട്ടിയാണ് പരാതി. മാതാപിതാക്കളുടെ ജോലി തന്നെ മക്കളും ചെയ്യേണ്ടിവന്നാല്‍ കെ ആര്‍ നാരായണന് തെങ്ങുകയറ്റക്കാരന്‍ ആകേണ്ടിവരുമായിരുന്നെന്നാണ് നെടുമുടിയുടെ കഥാപാത്രം ചിത്രത്തില്‍ പറയുന്നത്. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം അത്തരത്തില്‍ മീന്‍പിടുത്തക്കാരനാകേണ്ടയാളാണെന്നും ചിത്രത്തില്‍ പരാമര്‍ശമുണ്ട്.

അവരെ അധിക്ഷേപിച്ചു

അവരെ അധിക്ഷേപിച്ചു

എന്നാല്‍ കെ ആര്‍ നാരായണന്റെ പിതാവ് നാട്ടുവൈദ്യനായിരുന്നുവെന്നും അബ്ദുള്‍ കലാമിന്റെ പിതാവ് മീന്‍പിടുത്ത ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുന്ന ആളായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയിലെ പരാമര്‍ശങ്ങള്‍ ഈ വ്യക്തിത്വങ്ങളെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയതാണെന്നാണ് ആക്ഷേപം.

രംഗം മാറ്റണം, മാപ്പ് പറയണം

രംഗം മാറ്റണം, മാപ്പ് പറയണം

ഇത്തരം സംഭാഷണങ്ങള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്താതിരുന്ന സെന്‍സര്‍ ബോര്‍ഡിനെ കുറ്റപ്പെടുത്തുന്ന പരാതിയില്‍ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും അണിയറപ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X