»   » 20 വര്‍ഷത്തിനു ശേഷം മഞ്ജു വാര്യരും നെടുമുടി വേണുവും ഒരുമിച്ച് സുജാതയുടെ ലൊക്കേഷനില്‍ !!ചിത്രങ്ങള്‍

20 വര്‍ഷത്തിനു ശേഷം മഞ്ജു വാര്യരും നെടുമുടി വേണുവും ഒരുമിച്ച് സുജാതയുടെ ലൊക്കേഷനില്‍ !!ചിത്രങ്ങള്‍

By: Nihara
Subscribe to Filmibeat Malayalam

നവാഗതനായ ഫാന്റെ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. 20 വര്‍ഷത്തിനു ശേഷമാണ് മഞ്ജു വാര്യരും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്നത്. ദയ എന്ന സിനിമയിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

വ്യാഴാഴ്ച നെടുമുടി വേണുവിന്റെ പിറന്നാളായിരുന്നു. ലൊക്കേഷനില്‍ പായസം വിതരണം ചെയ്തും കേക്കു മുറിച്ചുമാണ് പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം. ലൊക്കേഷനിലെ മറ്റുള്ളവരും മഞ്ജു വാര്യരും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിച്ചത്. ചിത്രങ്ങള്‍ കാണാം.

പ്രാര്‍ത്ഥനയോടെ മഞ്ജു വാര്യര്‍ സമീപം

വലിയ കേക്കിനു മുന്നില്‍ സന്തോഷത്തോടെ നില്‍ക്കുന്ന നെടുമുടിക്ക് സമീപത്തായി നെഞ്ചില്‍ കൈവെച്ച് പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നമഞ്ജു വാര്യരെ കാണാം.

തൊഴുകൈയ്യോടെ നില്‍ക്കുന്നു

കേക്ക് മുറിച്ച് നല്‍കുന്ന നെടുമുടി വേണുവിന് മുന്നില്‍ തൊഴുകൈയുമായി നില്‍ക്കുന്ന മഞ്ജു വാര്യര്‍. മേക്കപ്പില്ലാതെ സാധാരാണ കോട്ടണ്‍ സാരിയുടുത്ത് നീണ്ട മുടി പിന്നിയിട്ട് കെട്ടിവെച്ച് നില്‍ക്കുന്ന മഞ്ജു വാര്യരെ നോക്കൂ.

സന്തോഷത്തോടെ കേക്ക് നല്‍കുന്നു

പിറന്നാള്‍ കേക്ക് സന്തോഷത്തോടെ മഞ്ജുവാര്യര്‍ക്ക് നല്‍കുന്നു.

നെടുമുടി വേണുവിന് കേക്ക് നല്‍കുന്ന മഞ്ജു വാര്യര്‍

പിറന്നാളുകാരന് തിരിച്ച് കേക്ക് നല്‍കുന്ന മഞ്ജു വാര്യര്‍.

ഉദാഹരണം സുജാത ലൊക്കേഷനിലെ പിറന്നാളാഘോഷം

നെടുമുടി വേണുവിന്‍റെ പിറന്നാള്‍ ആഘോഷം

English summary
Nedumudi Venu's Birthday celebrations at Udaharanam Sujatha location.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam