»   » മേക്കപ്പില്ലാതെ കോളനി സ്ത്രീയായി മഞ്ജു വാര്യര്‍, ജില്ലാ കലക്ടറായി മംമ്തയും, ചിത്രം വൈറല്‍ !!

മേക്കപ്പില്ലാതെ കോളനി സ്ത്രീയായി മഞ്ജു വാര്യര്‍, ജില്ലാ കലക്ടറായി മംമ്തയും, ചിത്രം വൈറല്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ കോളനി സ്ത്രീയായ സുജാതയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍. സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. വിധവയും 16 വയസ്സുകാരിയുടെ അമ്മയുമാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കന്‍മദത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ അഭിനയ സാധ്യതയുള്ള, ശക്തമായ സ്ത്രീ കഥാപാത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നത്.

Manju warrier

കഥാപാത്രത്തിന്റെ ഒറിജിനാലിറ്റിക്ക് വേണ്ടിയാണോ താരം മേക്കപ്പ് ഉപേക്ഷിച്ചതെന്നാണ് ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. അത്യപൂര്‍വ്വമായി മാത്രമേ താരങ്ങള്‍ മേക്കപ്പില്ലാതെ അഭിനയിക്കാന്‍ സമ്മതിക്കാറുള്ളൂ. എന്നാല്‍ ഇവിടെ അത്തരത്തിലൊരു നിര്‍ദേശം സംവിധായകന് മുന്നില്‍ വെച്ചത് മഞ്ജു വാര്യര്‍ തന്നെയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നെടുമുടി വേണു, അനശ്വര, അലന്‍സിയര്‍, സുധി കോപ്പ, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Manju Warrier

ചിത്രത്തില്‍ കല്കടറുടെ വേഷത്തിലാണ് മംമ്ത മോഹന്‍ദാസ് എത്തുന്നത്. കോളനി നിവാസികളുടെ പ്രശ്‌നം പരിഹരിക്കാനെത്തുന്ന കലക്ടറായാണ് മംമ്ത എത്തുന്നത്. മംമ്തയും മഞ്ജു വാര്യരും തമ്മിലുള്ള ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. മലയാളത്തിലെ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന കന്‍മദത്തിലെ ഭാനുവായി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ചിരുന്നു. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മികച്ചൊരു സ്ത്രീ കഥാപാത്രം താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഉദാഹരണം സുജാതയ്ക്ക് വേണ്ടിയുള്ള കാത്തിപ്പിലാണ് മഞ്ജു വാര്യരുടെ ആരാധകര്‍.

English summary
Udaharanam Sujatha location photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam