റിലീസിന് മുൻപേ ഹിന്ദിയിലേക്ക് റീമേക്കിനൊരുങ്ങി 'ഉടൽ'; ഇന്ദ്രൻസിന്റെ റോൾ ആർക്കായിരിക്കും എന്ന ആകാംഷയിൽ ആരാധകർ

ട്രെയിലർ പുറത്ത് വന്നതോടെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'ഉടൽ'. ഇന്ദ്രൻസിന്റെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

കുറച്ച് കാലമായി പരീക്ഷണ കഥാപാത്രങ്ങളിലും വ്യത്യസ്തമായ മേക്ക് ഓവറുകളിലുമാണ് ഇന്ദ്രൻസ് തിളങ്ങുന്നത്. അഞ്ചാം പാതിരായിൽ സീരിയൽ കില്ലറായും മാലിക്കിൽ തന്ത്രശാലിയായ പോലീസുകാരനായും പ്രേക്ഷകരെ ഞെട്ടിച്ച താരം ഈ ചിത്രത്തിലും നെഗറ്റീവ് കഥാപാത്രമായി എത്തുന്നു എന്നുവേണം കരുതാൻ. അങ്ങനെ ആണെങ്കിൽ താരം വില്ലൻ കഥാപാത്രത്തിൽ എത്തുന്ന മൂന്നാമത്തെ ചിത്രമായിരിക്കും 'ഉടൽ'.

ഇന്ദ്രൻസിനു പുറമെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാ കൃഷ്ണയുടെയും മിന്നുന്ന പ്രകടനമാണ് ചിത്രത്തിൽ എന്നത് ട്രെയ്ലറിൽ നിന്ന് നിസംശയം പറയാം. യൂട്യൂബിൽ ചിത്രത്തിന്റെ ട്രെയിലർ ശരവേഗത്തിലാണ് ട്രെൻഡിങ്ങിൽ എത്തിയത്. ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

Udal Poster

ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതിന് മുന്‍പേ ചിത്രത്തിന്റെ നിർമാതാക്കൾ റീമേക്കിനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലായിരിക്കും റീമേക്ക്. സംവിധായകനായ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക.

'ഉടല്‍ സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്' ചിത്രത്തിന്റെ നിർമാതാവായ ഗോകുലം ഗോപാലന്‍ പറഞ്ഞു.

ഹിന്ദിയിലെ പ്രമുഖ നടന്മാരായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ദ്രൻസ് ചെയ്തിരിക്കുന്ന റോൾ ആരാവും ഹിന്ദിയിൽ ചെയ്യുക എന്ന കാര്യത്തിൽ ഇപ്പോൾ തന്നെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെ തീരുമാനിച്ചിട്ടില്ല.

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ഉടലില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന സിനിമയാണ് ഉടൽ.

മെയ് മാസം 20നാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സഹനിര്‍മാതാക്കളായി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവര്‍ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.പി.ആര്‍.ഓ. ആതിര ദില്‍ജിത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X