twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ! ഉടലാഴത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി!!

    By Desk
    |

    ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ മണി നായകനാവുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറങ്ങി. ഒരു ആദിവാസി യുവാവ് ആദ്യമായി നായകനാവുകയാണ് ഈ ചിത്രത്തിലൂടെ. ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മണിയുടെ രണ്ടാമത്തെ ചിത്രമാണ് ഉടലാഴം. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് മണി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്.

    അഡ്വ ആളൂർ സിനിമ നിർമ്മാണത്തിലേയ്ക്ക്!! അണിയറയിൽ ഒരുങ്ങുന്നത് ത്രില്ലർ ചിത്രം, ദിലീപിനെ സമീപിച്ചുഅഡ്വ ആളൂർ സിനിമ നിർമ്മാണത്തിലേയ്ക്ക്!! അണിയറയിൽ ഒരുങ്ങുന്നത് ത്രില്ലർ ചിത്രം, ദിലീപിനെ സമീപിച്ചു

    ചിത്രത്തിന്റെ സംവിധായകനായ ഉണ്ണികൃഷ്ണന്‍ ആവള തന്നെയാണ് ഗാനവും രചിച്ചിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ബിജിബാലാണ് ആലപിച്ചിരിക്കുന്നത്. ബിജിബാല്‍ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്. മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായികഴിഞ്ഞു.കൂടാതെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ അഞ്ച് പേരാണ് ഈ ഗാനത്തിന്റെ മുന്നണിയിലും പിന്നണിയിലുമായി പ്രവര്‍ത്തിച്ചിരിക്കുന്നത്.

    Udalaazham

    ആറുനാടന്‍ കോളനിയിലെ 24 വയസ്സുള്ള ഭിന്ന ലിംഗക്കാരനായ ഗുളികന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ആദിവാസിയായ ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് മണി ചിത്രത്തിലെത്തുന്നത്.നിലമ്പൂര്‍, കോഴിക്കോട്, ചെന്നൈ, വയനാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. സ്വാഭാവിക വെളിച്ചവും ശബ്ദവും ഉപയോഗിച്ചായിരുന്നു ഷൂട്ട് നടത്തിയത്. രമ്യ വല്‍സല, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, നിലമ്പൂര്‍ ആയിഷ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ ഡോക്ടര്‍മാരായ രാജേഷ് കുമാര്‍ എം പി, മനോജ് കുമാര്‍ കെ ടി, സജീഷ് എം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    Udalaazham pic

    English summary
    dalazham movie first song released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X