എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിക്ക് കുറച്ചുകൂടി സൗന്ദര്യം വേണം, മീനാക്ഷിയെ ട്രോളി ഡെയിന്‍

By Midhun Raj

കോമഡി സര്‍ക്കസ് റിയാലിറ്റി ഷോയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ഡെയിന്‍ ഡേവിസ്. ഷോയില്‍ ഒന്നാം സ്ഥാനം നേടാനായത് ഡെയിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. കൂടാതെ നടന്‌റെ ചില ഡയലോഗുകളും യുവാക്കള്‍ക്കിടയില്‍ തരംഗമായി. കോമഡി സര്‍ക്കസിന് പിന്നാലെ നായികാ നായകന്‍ ഷോയിലൂടെയാണ് ഡെയിന്‍ അവതാരകനായും മാറിയത്. നിലവില്‍ ഉടന്‍ പണം 3.0യിലൂടെയാണ് ഡെയിന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

നായികാ നായകനില്‍ മല്‍സരാര്‍ത്ഥിയായി എത്തിയ മീനാക്ഷി രവീന്ദ്രനാണ് ഡെയിനൊപ്പം പരിപാടി അവതരിപ്പിക്കുന്നത്. ഷോ തുടങ്ങി വളരെ കുറച്ചുനാളുകള്‍ കൊണ്ട് എല്ലാവരുടെയും ഇഷ്ട പരിപാടിയായി ഇത് മാറിയിരുന്നു. മലയാളത്തില്‍ ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ വീണ്ടും പുനരാവിഷ്‌കരിച്ചാണ് ഡെയിനും മീനാക്ഷിയും ഉടന്‍ പണത്തില്‍ എത്താറുളളത്. ഇത് വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ ലഭിക്കാനും കാരണമായി.

അടുത്തിടെയാണ്

അടുത്തിടെയാണ് ഡെയിന്‍ ചില കാരണങ്ങളാല്‍ ഷോയില്‍ നിന്നും വിട്ടുനിന്നത്. ഈ സമയത്ത് ഒറ്റയ്ക്കായിരുന്നു മീനാക്ഷി പരിപാടി അവതരിപ്പിച്ചത്. ഇടയ്ക്ക് ഡിഫോര്‍ ഡാന്‍സ് താരം കുക്കുവും മീനാക്ഷിക്കൊപ്പം കൂടി. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഡെയിന്‍ വീണ്ടും ഉടന്‍ പണത്തില്‍ തിരിച്ചെത്തിയിരുന്നു.

നൂറ് എപ്പിസോഡുകള്‍ എന്ന് പറഞ്ഞ്

നൂറ് എപ്പിസോഡുകള്‍ എന്ന് പറഞ്ഞ് തുടങ്ങിയ പ്രോഗ്രാമായിരുന്നു ഉടന്‍ പണം 3.0 എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡെയിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയ്ക്ക് മികച്ച സ്വീകരണം ലഭിച്ചതോടെ നൂറില്‍ കൂടുതല്‍ എപ്പിസോഡുകള്‍ ഉടന്‍ പണത്തിന്‌റെതായി വന്നു. നായികാ നായകന്‍ സമയത്ത് അത്ര സൗഹൃദമില്ലാതിരുന്ന മീനാക്ഷിയും ഡെയിനും ഉടന്‍ പണത്തില്‍ ഒരുമിച്ച് എത്തിയപ്പോഴാണ് ക്ലോസ് ഫ്രണ്ട്‌സായത്.

അതേസമയം

അതേസമയം പ്രണയകഥകള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മീനാക്ഷിയും ഡെയിനും പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. ഉണ്ടല്ലോ, ഇഷ്ടം പോലെ, ഞങ്ങളും കേള്‍ക്കാറുണ്ടെന്ന് മീനാക്ഷി പറഞ്ഞു. പ്രണയത്തിലാണ്, വിവാഹം ആയി, ഇനിയിപ്പോള്‍ കല്യാണപന്തല്‍ കൂടിയ ഇടാനുളളൂ എന്ന് തമാശയായി മീനാക്ഷി പറയുന്നു. ഡെയിന്‍ ഷൂട്ടില്‍ നിന്നും കുറച്ചുദിവസം മാറിനിന്നപ്പോള്‍ ഡെയിനും മീനാക്ഷിയും അടിച്ച് പിരിഞ്ഞു എന്നുവരെ വാര്‍ത്ത കണ്ടു. മീനാക്ഷി പറഞ്ഞു.

ഈ മീനാക്ഷിയുടെ മിക്ക സുഹൃത്തുക്കളും

ഈ മീനാക്ഷിയുടെ മിക്ക സുഹൃത്തുക്കളും ആണ്‍കുട്ടികളാണ്. പിന്നെ വീട്ടിലും ഉണ്ട് ആങ്ങള. അതുകൊണ്ട് മീനാക്ഷിയുമായി ഇടപെടുമ്പോള്‍ ഒരു ആണ്‍സുഹൃത്ത് എന്നേ തോന്നൂ എന്ന് ഡെയിന്‍ പറയുന്നു. എന്തും പറയാം. എന്തു തല്ലുകൊളളിത്തരത്തിനും കൂടെ കൂട്ടാം. അതല്ലാതെ പ്രേമമോ, അ‌യ്യേ മാത്രമല്ല. വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം ഡെയിന്‍ പറഞ്ഞു. പിന്നാലെ മറുപടിയായി നോക്കിയിരുന്നോ നിന്നെ കെട്ടാന്‍ ഐശ്വര്യാ റായ് വരും എന്നായിരുന്നു മീനാക്ഷി പറഞ്ഞത്.

Recommended Video

Meenakshi Raveendran Exclusive Interview | FilmiBeat Malayalam
അതേസമയം അവതരണത്തിന് പുറമെ

അതേസമയം അവതരണത്തിന് പുറമെ സിനിമകളിലും സജീവമാണ് ഡെയിന്‍. ഇ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. പിന്നാലെ പ്രേതം 2, ചെമ്പരത്തിപ്പൂ, കുട്ടന്‍പിളളയുടെ ശിവരാത്രി, കാമുകി, ഒറ്റക്കൊരു കാമുകന്‍, വര്‍ത്തമാനം എന്നീ സിനിമകളിലും ഡെയിന്‍ ഡെവിസ് അഭിനയിച്ചു.

More from Filmibeat

Read more about: dain davis
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X