»   »  മമ്മൂട്ടി ശരിക്കും ഞെട്ടിച്ചു കളഞ്ഞു!!

മമ്മൂട്ടി ശരിക്കും ഞെട്ടിച്ചു കളഞ്ഞു!!

Written By:
Subscribe to Filmibeat Malayalam

ഉദയ് ആനനദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിയുടെ റൊമാന്റിക് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരെല്ലാം. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ശരിക്കും ഞെട്ടിയത് സിനിമയുടെ ഷൂട്ടിങ് സമയത്താണ്.

ഡിസംബറിലെ അതി ശൈത്യത്തില്‍ യു കെയില്‍ വച്ചാണ് വൈറ്റ് ചിത്രീകരിച്ചത്. നാല്‍പത് ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. മൈനസ് മൂന്ന് ഡിഗ്രിയിലെ തണുപ്പിലും ഷൂട്ടിങ് മുടക്കാന്‍ കഴിയുമായിരുന്നില്ല എന്ന് സംവിധായകന്‍ പറയുന്നു.


 mammootty

കൊടും തണുപ്പ് സഹിക്കാനാവാതെയും മറ്റും മറ്റ് താരങ്ങള്‍ വൈകിയാലും മമ്മൂട്ടി കൃത്യ സമയത്ത് എത്തും. തണുപ്പിനെ ഒന്നും അദ്ദേഹം വകവച്ചില്ല. അവിടെ വച്ച അസുഖമൊന്നും വരാത്ത ഒരേ ഒരാളും മമ്മൂട്ടിയായിരുന്നുവത്രെ. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത തന്നെ അത്ഭുതപ്പെടുത്തിയ എന്നാണ് ഉദയ് ആനന്ദന്‍ പറയുന്നത്.


പ്രകാശ് റോയി എന്ന മധ്യവയസ്‌കനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. 20 കാരിയായ പെണ്‍കുട്ടിയ്ക്ക് പ്രകാശ് റോയിയോട് തോന്നുന്ന പ്രണയമാണ് ചിത്രം. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക.

English summary
Uday Ananthan telling about Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam