സിബിയും ഉദയനും ദിലീപും വേര്‍പിരിഞ്ഞു
സിബി കെ തോമസ്-ഉദയ്കൃഷ്ണ വേര്‍പിരിയാന്‍ കാരണം ദിലീപ് ചിത്രങ്ങളുടെ പരാജയം. ദിലീപിനു വേണ്ടി ഹിറ്റു ചിത്രങ്ങള്‍ മാത്രമൊരുക്കിയിരുന്ന സിബിയും ഉദയനും വേര്‍പിരിയാന്‍ അടുത്തിടെയാണു തീരുമാനിച്ചത്. അവര്‍ തിരക്കഥയെഴുതുന്ന ദിലീപ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതുകാരണമാണ് വേര്‍പിരിയല്‍പെട്ടെന്നാകാന്‍ കാരണം. മായാമോഹിനിക്കു ശേഷം സിബിക്കും ഉദയനും നല്ലൊരു തിരക്കഥ രചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അവരുടെ തന്നെ ചിത്രങ്ങള്‍ മാറ്റിയും മറിച്ചും സൃഷ്ടിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. അതാവട്ടെ പ്രേക്ഷകര്‍ക്കു മടുക്കുകയും ചെയ്തു. ദിലീപിനു പുറമേ മമ്മൂട്ടിക്കു വേണ്ടിയാണ് അടുത്തിടെ അവര്‍ തിരക്കഥ എഴുതിയിരുന്നത്. രാജാധിരാജ എന്ന മമ്മൂട്ടി ചിത്രവും വന്‍ പരാജയമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം രണ്ടുപേരുംരണ്ടുവഴിക്കു നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സിബി സംവിധാനത്തിലും ഉദയന്‍ തിരക്കഥാരചനയിലും ശ്രദ്ധിക്കാനാണു തീരുമാനം.
ദിലീപ് നായകനായ ഇവന്‍ മര്യാദ രാമന്‍ തെലുക്ക് ചിത്രത്തിന്റെ പുനര്‍ചിത്രീകരണമാണ്. മലയാളത്തില്‍ ഇനി പുതുതായൊന്നും എഴുതാനില്ലാത്തതുകൊണ്ട് രണ്ടുപേരും തെലുങ്ക് ചിത്രം മൊഴിമാറ്റുകയായിരുന്നു. മായാമോഹിനിയോടെ അവര്‍ ദിലീപിനെ വച്ചു ചെയ്യുന്നതിന്റെ മാക്‌സിമത്തില്‍ എത്തിയിരുന്നു. തുടര്‍ന്നു വന്ന ശൃംഗാരവേലനൊക്കെ മറ്റു പല ചിത്രങ്ങളുടെയും ആവര്‍ത്തനമായിരുന്നു. ജോഷി സംവിധാനം ചെയ്ത അവതാരവും വ്യത്യസ്തമായിരുന്നില്ല. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ചിത്രം മലയാളത്തില്‍എത്തിയിട്ടും നല്ല അഭിപ്രായം നേടാന്‍ സാധിച്ചില്ല.

സിബിയെയും ഉദയനെയും ഒഴിവാക്കി ചിത്രങ്ങള്‍ ചെയ്യാനാണ് ദിലീപിന്റെയും തീരുമാനം. ദിലീപിന്റെ കരിയറില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ തകര്‍ച്ചയുണ്ടായത് രണ്ടുപേരും എഴുതിയ തിരക്കഥകള്‍ക്കാണ്. അതുകൊണ്ടുതന്നെയാണ് ദിലീപ് അവരെ മാറ്റാന്‍ തീരുമാനിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടിയില്‍ പ്രജീഷ് ആണു കഥയും തിരക്കഥയും എഴുതുന്നത്. അതേപോലെ തന്നെ ശ്രീബാല കെ. മേനോന്റെ ചിത്രത്തില്‍ അവര്‍ തന്നെയാണ് കഥയും തിരക്കഥയും. സിദ്ദാര്‍ഥ് സംവിധാനം ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിനു സന്തോഷ് ഏച്ചിക്കാനവും.
മോഹന്‍ലാലിന്റെ പുലിമുരുകനു വേണ്ടിയാണ് സിബിയും ഉദയനും ഇപ്പോള്‍ എഴുതുന്നത്. രണ്ടുപേരുടെയും ഒന്നിച്ചുള്ള അവസാന ചിത്രമാണിത്. ഈ സിനിമയുടെ കഥ തന്നെ പലതവണ മാറ്റിയെഴുതേണ്ടി വന്നു. ഒരുഘട്ടത്തില്‍ ലാല്‍ ഈ ചിത്രം ഉപേക്ഷിച്ചതായിരുന്നു. കഥ പലതവണ മാറ്റിയെഴുതിയ ശേഷമാണ് ലാലിനു ഇഷ്ടമായത്. വൈശാഖ് ആണ് പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത്. അവസാന ചിത്രമെങ്കിലും ഹിറ്റാക്കാന്‍ കഴിയുമോ എന്ന പരിശ്രമത്തിലാണ് രണ്ടുപേരും.


Click it and Unblock the Notifications











