»   » ഉദയയുടെ ബാനറില്‍ വീണ്ടുമൊരു ചിത്രം, കുഞ്ചാക്കോയുടെ കൊച്ചവ്വപൗലോ അയ്യപ്പകൊയ്‌ലോ

ഉദയയുടെ ബാനറില്‍ വീണ്ടുമൊരു ചിത്രം, കുഞ്ചാക്കോയുടെ കൊച്ചവ്വപൗലോ അയ്യപ്പകൊയ്‌ലോ

Posted By:
Subscribe to Filmibeat Malayalam

ഉദയ സ്റ്റുഡിയോയുടെ ബാനറില്‍ വീണ്ടുമൊരു ചിത്രം എത്തുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇനി വാക്കുകളില്‍ ഒതുക്കാതെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരികയാണ്. കുഞ്ചാക്കോ ബോബന്റെ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയ ബാനര്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്.

സിദ്ദാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കൊച്ചൗവ്വ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കുഞ്ചാക്കോ തന്നെയാണ്. ഈ മാസം 14ന് അടിമാലിയില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

kunchacko-boban

പ്രേക്ഷകര്‍ സ്വീകരിക്കുന്ന നല്ലൊരു സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കുഞ്ചാക്കോ പറയുന്നു. അതിന് എത്രമാത്രം സമയം വേണോ അത്രയും സമയമെടുത്തായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. കുഞ്ചാക്കോ പറഞ്ഞു.

1942ല്‍ കുഞ്ചാക്കോ, കെടി കോശി തുടങ്ങിയ സിനിമാപ്രേമികള്‍ ചേര്‍ന്നാണ് ഉദയ ബാനറിന് തുടക്കം കുറിക്കുന്നത്. കുഞ്ചാക്കോയ്ക്ക് ശേഷം മകന്‍ കുഞ്ചാക്കോ ഉദയയുടെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച് പോയ ഉദയ സ്റ്റുഡിയോ വീണ്ടും പ്രവര്‍ത്തിക്കുകയാണ് മകന്‍ കുഞ്ചാക്കോ ബോബന്‍.

English summary
udaya studio back first movie sidharth siva.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam