പൃഥ്വിരാജ് ഇല്ലെങ്കിലും മമ്മൂക്ക മിന്നിക്കും! മധുരരാജയുടെ ക്ലൈമാക്‌സില്‍ കാത്തിരിക്കുന്നത് അത്ഭുതം!!

Recommended Video

മമ്മൂക്കയുടെ മധുരരാജ മിന്നിക്കും | filmibeat Malayalam

മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ വരികയെയാണ്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പുലിമുരുകന് ശേഷം വൈശാഖ്-ഉദയ കൃഷ്ണ കൂട്ടുകെട്ടിലെത്തുന്ന മധുരരാജ അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

അതിശയിപ്പിക്കുന്ന ക്ലൈമാക്‌സ് ആയിരിക്കും മധുരരാജയുടേത് എന്നാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ ഇപ്പോള്‍ പറയുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ വിഷ്വല്‍ എഫക്ട് എല്ലാം ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഉദയകൃഷ്ണ പറയുന്നത്. 3 ഷെഡ്യൂളുകളായി തമിഴ്നാട്ടിലും കേരളത്തിലുമായിട്ടായിരുന്നു മധുരരാജയുടെ ഷൂട്ടിംഗ്. നിലവില്‍ സിനിമയുടെ അവസാന ഷെഡ്യൂള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

udayakrishna


2010ല്‍ റിലീസിനെത്തിയ പോക്കിരിരാജ ബോക്സോഫീസില്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും സിനിമ പ്രേമികളും ആവേശത്തിലായിരുന്നു. ചിത്രീകരണം തുടങ്ങിയ സമയത്ത് മമ്മൂട്ടിയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി വിദഗ്ധന്മാരാണുള്ളത്.

മമ്മൂട്ടി, ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബുവാണ് മധുരരാജയിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X