»   » മകളെ കലക്ടറാക്കാനുള്ള തത്രപ്പാടില്‍ മഞ്ജു വാര്യര്‍ ശരിക്കും പാടുപെടുകയാണ് പാവം!

മകളെ കലക്ടറാക്കാനുള്ള തത്രപ്പാടില്‍ മഞ്ജു വാര്യര്‍ ശരിക്കും പാടുപെടുകയാണ് പാവം!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയാണ് തിരിച്ചെത്തിയത്. പ്രേക്ഷകര്‍ ആഗ്രഹിച്ചൊരു വരവായിരുന്നു താരം നടത്തിയത്. ശക്തമായ കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് താരം രണ്ടാംവരവിലും തെളിയിച്ചു.

ദിലീപിനെ കണ്ട് പുറത്തിറങ്ങുന്ന മീനാക്ഷി മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ ദൃശ്യം

അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു!

സാരിയില്‍ അതീവ സുന്ദരിയായി ദിലീപിന്‍റെ സ്വന്തം മീനൂട്ടി, ഇത് മീനാക്ഷി തന്നെയാണോ?

കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍. ആമി, വില്ലന്‍, മോഹന്‍ലാല്‍, ഒടിയന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി പുറത്തിറങ്ങാനുണ്ട്. ഉദാഹരണം സുജാതയാണ് അടുത്തതായി റിലീസിങ്ങിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി

നവാഗതനായ പ്രവീണ്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. ടൈറ്റില്‍ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തിറക്കിയത്.

സുജാതയുടെ ആഗ്രഹം

വിധവയായ സുജാത മകളെ വളര്‍ത്തുന്നതിനായി അനുഭവിക്കുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സുജാതയുടെ സ്വഭാവം വ്യക്തമാക്കുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കോളനിയില്‍ ജീവിക്കുന്ന സാധാരണ സ്ത്രീയായാണ് താരം ഈ ചിത്രത്തില്‍ വേഷമിട്ടത്.

രണ്ടാം വരവിലെ ശക്തമായ കഥാപാത്രം

മലയാളത്തിലെ മികച്ച സ്ത്രീ പക്ഷ സിനിമകളിലൊന്നായി വിലയിരുത്തുന്ന കന്‍മദത്തിലെ ഭാനുമതിയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. നോക്കിലും പ്രവര്‍ത്തിയിലും ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇത്. രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായി സുജാത മാറുമെന്ന കാര്യത്തില്‍ യാതൊരു ശങ്കയും വേണ്ട.

മകളെ കല്കടറാക്കാനുള്ള തത്രപ്പാടില്‍

മകളെ കല്കടറാക്കാനുള്ള തത്രപ്പാടിലാണ് സുജാത. ജില്ലാ കലക്ടറോട് ചോദിക്കുന്ന ചോദ്യം ഏറെ രസകരമാണ്. മംമ്ത മോഹന്‍ദാസാണ് കലക്ടറായി വേഷമിട്ടത്.

മേക്കപ്പില്ലാതെ അഭിനയിക്കുന്നു

സുജാതയായി മാറുന്നതിന് മേക്കപ്പ് വേണ്ടെന്ന് മഞ്ജു വാര്യര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചില രംഗങ്ങളില്‍ മേക്കപ്പ് ആവശ്യമാണെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം നെടുമുടി വേണുവിനൊപ്പം

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ നെടുമുടി വേണുവിനൊപ്പം അഭിനയിക്കുന്നത്. ദയയിലായിരുന്നു അവസാനമായി ഇരുവരും ഒന്നിച്ചെത്തിയത്.

കലക്ടറായി മംമ്ത മോഹന്‍ദാസ്

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മംമ്ത മോഹന്‍ദാസ്. ഉദാഹരണം സുജാതയില്‍ കോളനിവാസികളുടെ പ്രശ്‌നം പരിഹരിക്കാനെത്തുന്ന കലക്ടറായാണ് താരം എത്തുന്നത്.

English summary
Udaharanam Sujatha teaser getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam