ഉദയ്-സിബി ടീം ദിലീപിനെ വെട്ടിയോ?
സിബി കെ. തോമസ് ഉദയ് കൃഷ്ണ കൂട്ടുകെട്ട് ദിലീപുമായി അകന്നോ? ദിലീപിനു വേണ്ടി മാത്രം തിരക്കഥ രചിച്ചിരുന്ന ഈ കുട്ടുകെട്ട് ഈ വര്‍ഷം തിരക്കഥയൊരുക്കുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വൈശാഖിന്റെ ചിത്രത്തില്‍ ലാലും. എല്ലാവര്‍ഷവും ദിലീപിന് രണ്ടുതിരക്കഥയെങ്കിലും രചിച്ചിരുന്നത് സിബിയും ഉദയ് യുമായിരുന്നു.
കഴിഞ്ഞ വര്‍ഷം കമ്മത്ത ആന്‍ഡ് കമ്മത്ത്, ശൃംഗാരവേലന്‍ എന്നീ ചിത്രങ്ങള്‍ക്കു കഥയും തിരക്കഥയും എഴുതിയിരുന്നത് ഇവരായിരുന്നു. രണ്ടും സാമാന്യം നല്ല ഹിറ്റുമായിരുന്നു. ആകെ 19 സൂപ്പര്‍ഹിറ്റുകള്‍ ഇവര്‍ ദിലീപിനൊപ്പം ചെര്‍ന്നൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഈവര്‍ഷം ദിലീപിന് ഒറ്റ ചിത്രം പോലും അവര്‍ ചെയ്യുന്നില്ല എന്നതാണ് പലരെയും സംശയത്തിലാക്കിയത്.
അജയ് വാസുദേവ് എന്ന നവാഗതന്റെ ചിത്രം മേയില്‍ ചിത്രീകരണം തുടങ്ങും. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെ തീരുമാനിച്ചിട്ടില്ല. വിനോദ് ആണ് നിര്‍മിക്കുന്നത്. കോമഡിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഇവര്‍ കഥയൊരുക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ ആണ് ലാല്‍ ചിത്രം. വൈശാഖിന്റെതായ കോമഡി ത്രില്ലര്‍ ശൈലിയിലാണ് ചിത്രമൊരുങ്ങുക. മുളകുപാടം ഫിലിംസ് ആണ് നിര്‍മാണം. ലാലിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിനു വേണ്ടി തിരക്കഥയെഴുതിയത് ഇവരായിരുന്നു.
ദിലീപിന്റെ പുതിയ ചിത്രങ്ങളിലൊന്നും ഇവര്‍ തിരക്കഥയൊരുക്കുമില്ല. ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞോ എന്ന സത്യം വരുംദിവസങ്ങളില്‍ അറിയാം.


Click it and Unblock the Notifications